കട്ടപ്പന ടൗൺ സെൻ്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ സഭയിലെ ആദ്യ രക്തസാക്ഷിയായ വി. എസ്തപ്പാനോസിന്റെ തിരുനാൾ 2026 ജനുവരി 3, 4 (ശനി, ഞായർ) തീയതികളിൽ

കട്ടപ്പന ടൗൺ സെൻ്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ സഭയിലെ ആദ്യ രക്തസാക്ഷിയായ വി. എസ്തപ്പാനോസിന്റെ തിരുനാൾ 2026 ജനുവരി 3, 4 (ശനി, ഞായർ) തീയതികളിൽ
അവൻ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് സ്വർഗ്ഗത്തിലേക്ക് നോക്കി ദൈവത്തിൻ്റെ മഹത്വം ദർശിച്ച് തന്നെ കല്ലെറിഞ്ഞ ശത്രുക്കളുടെ മുമ്പിൽ മുട്ടുകുത്തി വലിയ സ്വരത്തിൽ അപേക്ഷിച്ചു: ‘കർത്താവേ ഈ പാപം അവരുടെമേൽ ആരോപിക്കരുത്” (നടപടി 7: 55-56). ഇപ്രകാരം ഓരോ ക്രിസ്‌തു അനുയായികൾക്കും മാതൃകയും പ്രചോദനവുമായ വി. എസ്‌തപ്പാനോസിനെ തങ്ങളുടെ ഇടവക മദ്ധ്യസ്‌ഥനായി സ്വീകരിച്ചുകൊണ്ട് ജീവിക്കുന്ന കട്ടപ്പന ടൗൺ സെൻ്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഇടവകാംഗങ്ങൾ തങ്ങളുടെ വിശുദ്ധൻ്റെ തിരുനാൾ ആഘോഷിക്കുന്ന ഈ അവസരത്തിൽ തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുക്കുവാനും ദൈവാനുഗ്രഹങ്ങൾക്ക് നന്ദി പറയുവാനും വിശ്വാസത്തിൽ ആഴപ്പെടുവാനും ഏവരേയും ക്ഷണിക്കുന്നു.
തിരുന്നാൾ ദിനങ്ങളിൽ കഴുന്ന്, കല്ലുംതുവാല എടുക്കുന്നതിനും അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും













































































