Idukki വാര്‍ത്തകള്‍
കട്ടപ്പനയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പുത്തൻപുരക്കൽ പ്രിൻസിന് എതിരെ ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വട്ടുകുന്നേൽ പടിയിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു

സി പി എം അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ. തിരിച്ചടിക്കാൻ കോൺഗ്രസും തയ്യാറാണെന്ന് യോഗം ഉത്ഘാടനം ചെയ്ത്കൊണ്ട് യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി പറഞ്ഞു. വാർഡ് പ്രസിഡന്റ് എം ഡി ഉദയകുമാറിന്റെ അധ്യഷത വഹിച്ച യോഗത്തിൽ. കെ പി സി സി സെക്രട്ടറി. തോമസ് രാജൻ. ഡി സി സി. സെക്രട്ടറി. അഡ്വ. കെ ജെ ബെന്നി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്. സിജു ചക്കുംമൂട്ടിൽ. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറക്കപറമ്പിൽ. കെ എസ് യൂ. സംസ്ഥാനസെക്രട്ടറി. ജിതിൻ ഉപ്പുമാക്കൽ. കൺസിലർമാരായ. ഐബി മോൾ. ബിൻസി ഷിനോജ്. മണ്ഡലം ഭാരവാഹികളായ. അരുൺകുമാർ കാപ്പുകാട്ടിൽ. ഷാജൻ എബ്രഹാം. ജയേഷ് തെക്കേടാത്ത്. ലിജോമോൻ. ബിജു മോന്തക്കര. സിജോ കെ എസ്. പി ജെ ബാബു. റോബിൻ ചക്കാല. തുടങ്ങിയവർ. സംസാരിച്ചു.













































































