പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് സംഘടിപ്പിക്കുന്ന മെഗാ എഡ്യൂ കാർണിവൽ ചാപ്റ്റർ 2 2026 ജനുവരി 2ന് വണ്ടിപ്പെരിയാർ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ രാവിലെ 9 മണി മുതൽ സംഘടിപ്പിക്കുന്നു

പെരുവന്താനം സെന്റ് ആന്റണീസ് കോളേജും എ.ഐ.സി.ടി.യുമായി സഹകരിച്ച് 2026 ജനുവരി 2ന് രാവിലെ 9 മണി മുതൽ എക്സ്പീരിയൻഷ്യൽ ലേർണിംഗിന്റെ ഭാഗമായി മെഗാ എഡ്യൂ കാർണിവൽ ചാപ്റ്റർ 2 സംഘടിപ്പിക്കുന്നു. മെഗാ എഡ്യൂ കാർണിവലിന്റെ ഭാഗമായി ഫാഷൻ ടെക്നോളജി വിഭാഗം അവതരിപ്പിക്കുന്ന മെഗാ ഫാഷൻ ഷോ, ഹോട്ടൽ മാനേജ്മെന്റ് വിഭാഗം അവതരിപ്പിക്കുന്ന ഫുഡ് ഫെസ്റ്റ്, കമ്പ്യൂട്ടർ വിഭാഗം ഒരുക്കുന്ന റോബോട്ടിക്സ്, വെര്‍ച്വല്‍ റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫെസ്റ്റ്, മാനേജ്മെന്റ് വിഭാഗം ഒരുക്കുന്ന കോര്‍പ്പറേറ്റ് വോക്, സൈബർ ഫോറൻസിക് വിഭാഗം അവതരിപ്പിക്കുന്ന സൈബർ സെക്യൂരിറ്റി ടൂൾസ്, സൈക്കോളജി വിഭാഗം ഒരുക്കുന്ന മൈന്‍ഡ് മാപ്പിംഗ് മൈന്‍ഡ് അപഗ്രഥന സ്റ്റാളുകൾ ഉൾപ്പെടെ വിദ്യാർഥികൾ പഠിച്ചതും, പരിശീലിച്ചതും പൊതുവേദിയിൽ അവതരിപ്പിക്കുന്ന നൂതന പരിപാടിയാണിത്.
പീരുമേട്, ഉടുമ്പഞ്ചോല താലൂക്കുകളിൽ നിന്നും ഇക്കഴിഞ്ഞ പ്ലസ് വൺ പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെയും പത്താം ക്ലാസ് പരീക്ഷയിൽ ഫുൾ എ പ്ലസ് നേട്ടം കൈവരിച്ചവരെയും തദവസരത്തിൽ ആദരിക്കും. ഈ മേഖലയിൽ മികച്ച വിജയം കൈവരിച്ച സ്കൂളുകളെയും, പ്രിൻസിപ്പൽമാരെയും റവ. ഡോ. നിരപ്പേൽ എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ് നൽകി ആദരിക്കും. രാവിലെ 11ന് കോളേജ് ചെയർമാൻ ശ്രീ ബെന്നി തോമസിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ മാർ ജേക്കബ് മുരിക്കൻ ഉദ്ഘാടനം ചെയ്യും. പ്രസ്തുത സമ്മേളനത്തില്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ശ്രിമതി സുപര്‍ണ്ണ രാജു സ്വാഗതമാശംസിക്കുകയും, സെക്രട്ടറി ടിജോമോന്‍ ജേക്കബ് നന്ദി അര്‍പ്പിക്കുകയും ചെയും. വണ്ടിപ്പെരിയാർ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍ മാനേജര്‍ റവ. സി. ലൂസി എബ്രഹാം എസ്.ജെ.സി പ്രത്യേക സന്ദേശം നല്‍കും. സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍ പ്രിന്‍സിപ്പല്‍ റവ. സി. രമ്യ ജോര്‍ജ് എസ്.ജെ.സി, സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍ പി ടി എ പ്രസിഡന്റ് സിജോ ഔസേപ്പ്, വൈസ് പ്രിന്‍സിപ്പല്‍മാരായ രതീഷ് പി ആര്‍, ബോബി കെ മാത്യു, അഞ്ജലി ആര്‍ നായര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും.
കോളേജ് പ്രിൻസിപ്പലും, കരിയർ കൺസൾട്ടന്റും, മോട്ടിവേഷണൽ സ്പീക്കറുമായ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിയുടെ നേതൃത്വത്തിൽ ആധുനിക തൊഴിലധിഷ്ഠിത കോഴ്സുകളെ കുറിച്ച് കരിയർ ഗൈഡൻസ് സെമിനാർ ഉണ്ടായിരിക്കും. ഇന്ത്യയിൽ പഠനത്തിന് ശേഷം ഗൾഫ് രാജ്യങ്ങളില്‍ ഉറപ്പായ ജോലി നേടുന്നതിനാവശ്യമായ കോഴ്സുകളെപറ്റിയും, കമ്പനികളെപറ്റിയും, ശമ്പളത്തോടുകൂടിയ വിദേശ ഇന്റേണ്‍ഷിപ്പുകളെകുറിച്ചും സ്പാഗോ ഇന്റർനാഷണൽ ചെയർമാൻ ശ്രീ ബെന്നി തോമസ് ക്ലാസുകൾ നയിക്കും. പ്രവേശനം സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്-9562581191, 99615 16466
















































































































