Idukki വാര്‍ത്തകള്‍
കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് പ്രസിഡണ്ടിന്റെ താൽക്കാലിക ചുമതല ബ്ലോക്ക് ജനറൽ സെക്രട്ടറി യായ ഷാജി വെള്ളംമാക്കാലിന് നൽകി

ബ്ലോക്ക് പ്രസിഡണ്ട് ആയ തോമസ് മൈക്കിൾ മുൻസിപ്പാലിറ്റിയിലേക്ക് മത്സരിക്കുന്നതിനാലാണ് ഡിസംബർ പതിനാല് വരെ ഷാജിക്ക് ചുമതല നൽകിയത്. കെ എസ് യു വിലൂടെ കോൺഗ്രസിലേക്ക് കടന്നുവന്ന ഷാജി കെ എസ് യു താലൂക്ക് സെക്രട്ടറി, പാരലൽ കോളേജ് സ്റ്റുഡന്റ്സ് യൂണിയൻ ജില്ലാ സെക്രട്ടറി, യുത്ത് കോൺഗ്രസ് വാർഡ് പ്രസിഡണ്ട്, മണ്ഡലം സെക്രട്ടറി, നിയോജകമണ്ഡലം സെക്രട്ടറി, സംസ്കാരസാഹിതി ജില്ലാ സെക്രട്ടറി, വിചാർവിഭാഗ് ജില്ലാ സെക്രട്ടറി, തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഷാജി വെള്ളംമാക്കൽ കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മറ്റി സംഘടനചുമതലയുള്ള ജനറൽ സെക്രട്ടറി ആയി പ്രവർത്തിച്ചു വരികയാണ്. കട്ടപ്പന ബ്ലോക്ക് കമ്മറ്റിക്ക് കിഴിൽ വരുന്ന നാല് പഞ്ചായത്തുകളിലും കട്ടപ്പന നഗരസഭയിലും യു ഡി എഫിന് മികച്ച വിജയം നേടുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ഷാജി പറഞ്ഞു.









































































