Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

അറക്കുളം പഞ്ചായത്തിലെ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പുകളികളിലും വികസന വിരുദ്ധ നിലപാടുകളിലും മനം മടുത്ത് കോൺഗ്രസ് മൂന്നാം വാർഡ് പ്രസിഡന്റ് കുളമാവ് പുതുപ്പറമ്പിൽ പിസി ബെന്നി കോൺഗ്രസില്‍ നിന്ന് രാജിവച്ച് ബി ഡി ജെ എസിൽ ചേർന്നു



കാലാകാലങ്ങളായി കുളമാവിലെ മൂന്നു വാർഡുകളിലും ഇരുമുന്നണികളും പുറമെ നിന്ന് സ്ഥാനാർത്ഥികളെ ഇറക്കുമതി ചെയ്യുകയും, അവർ ജയിച്ചു കഴിയുമ്പോൾ ഈ മേഖലയെ അവഗണിക്കുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. കുളമാവിൻ്റെവികസനം സാധ്യമാകുവാൻ അറക്കുളം ഗ്രാമപഞ്ചായത്തിൻ്റെ ആസ്തി രജിസ്ടറിൽ ഉള്ള കുളമാവ് കോട്ടമല റോഡ് തുറന്നുകൊടുക്കുക മാത്രമാണ് പ്രതിവിധി. ഈ സാഹചര്യത്തിൽ അറക്കുളം പഞ്ചായത്തിലെ 6,7വാർഡുകളിലെ ബിജെപി മെമ്പർമാർ മുൻകൈയെടുത്ത് ഊര് മൂപ്പൻമാരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ച് പഞ്ചായത്തിൽ നൽകിയ നിവേദനങ്ങളുടെ ഫലമായി റോഡ് നന്നാക്കാൻ പണം അനുവദിക്കുക ഉണ്ടായി. വനംവകുപ്പിന്റെ എതിർപ്പുണ്ട് എന്ന് പറഞ്ഞ് ഈ റോഡിൻറെ പണി നടത്താതിരിക്കുവാനാണ്
പഞ്ചായത്ത്
ഭരിക്കുന്ന ഇരുമുന്നണികളും ശ്രമിച്ചത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി മൂലമറ്റത്ത് വന്നപ്പോൾ എന്‍ ഡി എ മെമ്പർമാർ വിഷയം ശ്രദ്ധയിൽപ്പെടുത്തുകയും മന്ത്രി കളക്ടറും, മറ്റ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും, കേന്ദ്ര ടൂറിസം വകുപ്പിൽ നിന്ന് ഈ റോഡ് പണിയാൻ ആവശ്യമായ ഫണ്ട് വാഗ്ദാനം ചെയ്യുകയും ചെയ്തു. ഈ സാഹചര്യത്തിൽ അറക്കുളം പഞ്ചായത്തിന്റെ വികസനം വിശിഷ്യാ കുളമാവിൻ്റെ വികസനം സാധ്യമാകുവാൻ എൻ.ഡി.എ. ഭരണം വരേണ്ടത് ആവശ്യമാണെന്ന തിരിച്ചറിവാണ് ബെന്നി കോൺഗ്രസ് വിടുവാനും
എൻ ഡി എ യുമായി സഹകരിക്കുവാനും, മൂന്നാം വാർഡിൽ മത്സരിക്കുവാനും തീരുമാനം എടുത്തത്. മൂന്നാം വാർഡ്
എന്‍ ഡി എ ഘടക കക്ഷിയായ ബി.ഡി.ജെ.എസിന് നര്‍കിയിട്ടുള്ളതാണ് . ബി ഡി ജെ എസ് ഇടുക്കി നിയോജക മണ്ഡലംപ്രസിഡൻറ്
പ്രസാദ് വിലങ്ങുപാറയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ബി ഡി ജെ എസ് സംസ്ഥാന വൈസ് പ്രസിഡന്റും സ്പൈസസ് ബോർഡ് ചെയർപേഴ്സനുമായ അഡ്വ.സംഗീത വിശ്വനാഥന്‍
ബന്നിയെ ഷാളണിയിച്ച് സ്വീകരിച്ചു.
എൻ.ഡി.എ
ജില്ലാ കൺവീനറും
ബി ഡി ജെ എസ് ജില്ലാ പ്രസിഡന്റുമായ അഡ്വ.പ്രതീഷ് പ്രഭ, എൻ.ഡി.എ സംസ്ഥാന ജില്ലാ നേതാക്കളായ ഷാജി നെല്ലിപ്പറമ്പിൽ, കെ.പി. ബിനീഷ്, മനീഷ് കുടിക്കയത്ത്,
പാർഥേശൻ ശശികുമാര്‍ , സന്തോഷ് തോപ്പിൽ, ടി.കെ.ബിനോജ്, പി.പി.ജിജോ എന്നിവർ സംസാരിച്ചു.
പി.ഏ.വേലുക്കുട്ടൻ സ്വാഗതവും, അഭിലാഷ് കാലാച്ചിറ നന്ദിയും രേഖപ്പെടുത്തി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!