6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

സേഫ് സോൺ പദ്ധതി  സബ് കൺട്രോൾ ഓഫീസ് കുട്ടിക്കാനത്ത്  പ്രവർത്തനം ആരംഭിച്ചു



ശബരിമല മണ്ഡല വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മുൻവർഷങ്ങളിലേതു പോലെ അയ്യപ്പഭക്തരുടെ വാഹന യാത്ര സുഗമവും അപകടരഹിതവുമാക്കുന്നതിലേക്ക് കേരള മോട്ടോർ വാഹന വകുപ്പ് ഈ വർഷവും സേഫ് സോൺ പദ്ധതി  സബ് കൺട്രോൾ ഓഫീസ് കുട്ടിക്കാനത്ത്  പ്രവർത്തന ഉദ്ഘാടനം ചെയ്തു.

ഇടുക്കി എൻഫോഴ്സ്മെന്റ്  ആർടിഒ  സഞ്ജയ് എസ് അധ്യക്ഷനായ ഉദ്ഘാടന യോഗത്തിൽ കൺട്രോൾ റൂമിന്റെ ഉദ്ഘാടനം ഇടുക്കി ആർടിഒ ശ്രീ ഷബീർ നിർവഹിച്ചു വണ്ടിപ്പെരിയാർ ജോയിന്റ് ആർടിഒ ഇബ്രാഹിംകുട്ടി എസ് പി സി ചാർജ് ഓഫീസർ ശ്രീമതി സുഭദ്ര എന്നിവർ ആശംസകൾ അറിയിച്ചു താൽക്കാലിക ഡ്രൈവർമാരുടെയും എസ്പിസി കേഡറ്റുകളുടെയും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും സാന്നിധ്യത്തിൽ കുട്ടിക്കാനം സേഫ് സോൺ സബ് കൺട്രോൾ ഓഫീസ് ഉദ്ഘാടനം ചെയ്യപ്പെട്ട് പ്രവർത്തനമാരംഭിച്ചു.

24 മണിക്കൂറും പ്രവർത്തനസജ്ജമായ പെട്രോളിംഗ് ടീമുകളെ കുമളി മുതൽ മുണ്ടക്കയം വരെയും വണ്ടിപ്പെരിയാർ മുതൽ സത്രം വരെയും ഉള്ള റോഡുകളിൽ വിന്യസിച്ചിട്ടുണ്ട് യാത്രാമധ്യേ തകരാർ സംഭവിക്കുന്ന വാഹനങ്ങൾക്ക് അറ്റകുറ്റപ്പണി നടത്തി യാത്ര തുടരാൻ സഹായിക്കുകയും അപകടങ്ങൾ ഉണ്ടായാൽ അവർക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യുവാൻ വിവിധ മെക്കാനിക്കൽ സർവീസ് ഏജൻസികളെയും റിക്കവറി വാഹന ശൃംഖലയും മേൽ പാതകളിൽ മോട്ടോർ വാഹന വകുപ്പ് ക്രമീകരിച്ചിട്ടുണ്ട്.

ഭക്തരുടെയും പൊതുജനങ്ങളുടെയും അപകടരഹിതമായ യാത്ര ഉറപ്പുവരുത്തുകയാണ് മോട്ടോർ വാഹന വകുപ്പ് ലക്ഷ്യമിടുന്നത് അതിനായി വകുപ്പിന്റെ കേരളത്തിലുടനീളമുള്ള ഉദ്യോഗസ്ഥരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരെ നിയോഗിച്ചിട്ടുണ്ട് വാഹനങ്ങൾ അപകടത്തിൽ പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്യുന്ന പക്ഷം സേഫ് സോൺ കൺട്രോൾ റൂമിലേക്ക് ഉടനടി വിവരം അറിയിക്കേണ്ടതാണെന്നും അതിനുള്ള സഹായങ്ങൾ മോട്ടോർ വാഹന വകുപ്പ് ചെയ്തു നൽകുന്നതാണെന്നും ഇടുക്കി എൻഫോഴ്സ്മെന്റ് ആർ ടി ഒ സഞ്ജയ് എസ് അറിയിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!