ലൈഫ് ലൈൻ ആനുകൂല്യമായി 10 ലക്ഷം രൂപാ വിതരണം ചെയ്തു

ലൈഫ് ലൈൻ ആനുകൂല്യമായി 10 ലക്ഷം രൂപാ വിതരണം ചെയ്തു. അസോസിയേഷൻ ഓഫ് ഓട്ടോമൊബൈയിൽ വർക്ക് ഷോപ്പ് കേരളയുടെ കട്ടപ്പന യൂണിറ്റ് അംഗമായിരിക്കെ മരണമടഞ്ഞ വട്ടുകുന്നേൽ സിബി സ്കറിയായുടെ കൂടും ബത്തിനാണ് 10 ലക്ഷം രൂപായുടെ ചെക്ക് കൈ മാറിയത്.
അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്‌സ് കേള്ള അംഗങ്ങളുടെ കൂട്ടംബ സഹായ പദ്ധതിയായി രൂപകല്പന ചെയ്ത ലൈഫ് ലൈൻ ആനുകൂല്യം പത്ത് ലക്ഷം രൂപയുടെ ചെക്കാണ് കട്ടപ്പന യൂണിറ്റ് മെമ്പർ ആയിരിക്കെ മരണമടഞ്ഞ വട്ടുകുന്നേൽ സിബി സ്കറിയാ യുടെ കുടുംബത്തിന് കൈ മാറിയത്.
ഈ മാസം 12 നാണ് സിബി മരണമടഞ്ഞത്.
ഒരാഴക്കുള്ളിൽ തന്നെ കുടുംബത്തിനെ സഹായിക്കാൻ കഴിഞ്ഞത് സംഘടനയുടെ പ്രവർത്തന മികവാണ്.
കട്ടപ്പന യൂണിട്ട് ഓഫീസിൽ ചേർന്ന അനുസ്മരണ യോഗത്തിൽ പ്രസിഡൻ്റ് ഷാജി തോമസ് അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ കൗൺസിലർ ഷാജി കൂത്തോടിയിൽ, AAWK സംസ്ഥാന വൈസ് പ്രസിഡൻ്റ് വി. എസ്. മീരാണ്ണൻ, ജില്ലാ പ്രസിഡൻ്റ് വിനോദ് പുഷ്പാംഗദൻ, ജില്ലാ സെക്രട്ടറി
നിസാർ കാസിം, ജില്ലാ ജോയിന്റ് സെക്രട്ടറി സന്തോഷ്‌കുമാർ സക്രട്ടറി സോജൻ അഗസ്മിൻ, യൂണിറ്റ് ട്രഷറർ അരുൺ എം. മോഹനൻ ,ജോയിന്റ് സെക്രട്ടറി, സുജിത്ത് വിശുനാഥൻ, കമ്മറ്റി അംഗങ്ങളായ, വിശ്വനാഥൻ N G,തോമസ് പി.ജോഷി വർഗീസ്,V Nപ്രകാശ്എന്നിവർ പങ്കെടുത്തു .













































































