Idukki വാര്‍ത്തകള്‍
കട്ടപ്പന മുനിസിപ്പാലിറ്റിയിൽ അതിദാരിദ്ര നിർമാർജന പ്രഖ്യാപനം നടന്നു

കട്ടപ്പന മുനിസിപ്പാലിറ്റിയിൽ അതിദാരിദ്ര നിർമാർജന പ്രഖ്യാപനം നടന്നു.
നഗരസഭ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു.
അതിദാരിദ്ര നിർമാർജന നഗരസഭയായി കട്ടപ്പനയെ പ്രഖ്യാപിച്ചു.
നഗരസഭയിൽ നടന്ന ചടങ്ങിൽ ചെയർപേഴ്സൺ ബീന റ്റോമിയാണ് പ്രഖ്യാപിച്ചത്.
വൈസ് ചെയർമാൻ അഡ്വ: കെ.ജെ ബെന്നി അദ്ധ്യക്ഷനായിരുന്നു.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഐബി മോൾ രാജൻ, നഗരസഭ കൗൺസിലർമാരായ തങ്കച്ചൻ പുരയിടം, ധന്യ അനിൽ, ക്ലീൻ സിറ്റി മാനേജർ ജീൻസ് സിറിയക്ക് , കുടുംബശ്രീ ചെയർ പേഴ്സൺ രക്നമ്മ സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.









































































