കട്ടപ്പന നഗരസഭ കേരളോത്സവത്തിന് തുടക്കമായി

കട്ടപ്പന നഗരസഭ കേരളോത്സവത്തിന് തുടക്കമായി.
നഗരസഭ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു.
നഗര സഭ പരിധിയിലെ സ്ഥിരം താമസക്കാരായ 15 നും 40 നും ഇടയിൽ പ്രയമുള്ളവർക്ക് വേണ്ടിയാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്.
ശനി, ഞായർ ദിവസങ്ങളിലായി യാണ് കട്ടപ്പന നഗരസഭ കേരളോത്സവം നടക്കുന്നത്.
നഗരസഭ ഓഡിറ്റോറിയത്തിൽ നടന്ന കല മത്സരങ്ങൾ ചെയർ പേഴ്സൺ ബീന റ്റോമി ഉദ്ഘാടനം ചെയ്തു.
നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ.ജെ ബെന്നി അദ്ധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഐബിമോൾ രാജൻ,കൗൺസിലർമാരായ മായ ബിജു, തങ്കച്ചൻ പുരയിടം, ധന്യ അനിൽ, പ്രശാന്ത് രാജു ,ക്ലീൻ സിറ്റി മാനേജർ ജിൻസ് സിറിയക്ക് , കുടുംബശ്രീ ചെയർ പേഴ്സൺ രക്നമ്മ സംരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
ക്രിക്കറ്റ് മത്സരം വൈസ് ചെയർമാൻ കെ. ജെ ബെന്നി ഉദ്ഘാടനം ചെയ്തു.
വോളിബോൾ മത്സരം ഞായറാഴ്ച്ച രാവിലെ 10 മണിക്കും വടംവലി ഉച്ചക്കഴിഞ്ഞ് 3 മണിക്കും നഗരസഭ സ്റ്റേഡിയത്തിലും ഷട്ടിൽ രാവിലെ 11 മണിക്ക് യൂത്ത് യുണൈറ്റഡ് ബഡ്മിന്റൺ സ്റ്റേഡിയത്തിലും ഫുട്ബോൾ 2 മണിക്ക് സെന്റ് ജോർജ് സ്കൂൾ ഗ്രൗണ്ടിലും പഞ്ചഗുസ്തി വൈകിട്ട് 6 മണിക്ക് മിനി സ്റ്റേഡിയത്തിലും നടക്കും.
കായിക മേഖലയെ പ്രോൽസാഹിപ്പിക്കുന്നതിനായി മത്സര വിജയികൾക്ക് ക്യാഷ് അവാർഡുകളാണ് നഗരസഭ നൽകുന്നത്









































































