Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഏലപ്പാറ ഗവ. ഐ.ടി.ഐയില്‍ സീറ്റ് ഒഴിവ്

ഏലപ്പാറ ഗവ. ഐ.ടി.ഐയില്‍ പ്ലംബര്‍, റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിംഗ് ടെക്‌നീഷ്യന്‍ എന്നീ ട്രേഡുകളിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഐ.ടി.ഐ പ്രവേശനത്തിന് താല്‍പ്പര്യമുള്ളവര്‍ എസ്. എസ്. എല്‍.സി, ആധാര്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ്, ടി.സി എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഐ.ടി.ഐയില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിച്ച് അഡ്മിഷന്‍ ഉറപ്പാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 30. അപേക്ഷാ ഫീസ് 100 രൂപ. അപേക്ഷാ ഫോമുകള്‍ ഐ.ടി.ഐ ഓഫീസില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9946010769, 9745473618.









































































