കട്ടപ്പനയിലെ സർക്കാർ വെയർഹൗസിൽ ജോലിക്കിടെ കാൽ വഴുതിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു

കട്ടപ്പനയിലെ സർക്കാർ വെയർഹൗസിൽ ജോലിക്കിടെ കാൽവഴുതിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു.
സിഐടിയു അംഗം അന്യാർതൊളു ബിടിആർ നഗർ താന്നിക്കൽ ടി എസ് സതീഷ്(39) ആണ് മരിച്ചത്.
കട്ടപ്പനയിൽ പൊതുദർശനത്തിൽ സമുഹത്തിൻ്റെ വിവിധ മേഖലകളിലുള്ളവർ അന്ത്യോപചാരം അർപ്പിച്ചു.
കട്ടപ്പനയിലെ സർക്കാർ വെയർഹൗസിൽ ജോലിക്കിടെ കാൽവഴുതിവീണ് പരിക്കേറ്റ് ചികിത്സയിലായിലായിരിക്കെയാണ് ചുമട്ടുതൊഴിലാളിയായ
അന്യാർതൊളു ബിടിആർ നഗർ താന്നിക്കൽ ടി എസ് സതീഷ് മരിച്ചത്.
കഴിഞ്ഞ മൂന്നിനാണ് അപകടം നടന്നത് .
15 ഉയരത്തിൽ നിന്ന് നിലത്തേയ്ക്ക് പതിച്ച സതീഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തലയോട്ടിക്കും വാരിയെല്ലുകൾക്കും പൊട്ടലുണ്ടായിരുന്നു.
കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിക്കെ ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്.
കട്ടപ്പനയിൽ പൊതുദർശനത്തിന് എത്തിച്ച മൃതദേഹത്തിൽ അന്ത്യോപചാരം അർപ്പിക്കുന്നതിനായി നിരവധി പേർ എത്തിയിരുന്നു.
തുടർന്ന്
സംസ്കാരം വീട്ടുവളപ്പിൽ നടന്നു.
ദീപയാണ് ഭാര്യ.
കട്ടപ്പന സെൻ്റ് ജോർജ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥിനികളായ അനശ്വര, ആവണി എന്നിവരാണ് മക്കൾ









































































