കട്ടപ്പന ബ്ലോക്ക് റിസോഴ്‌സ് (BRC) സെന്ററിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളെ സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് INTUC യുടെ നേതൃത്വത്തിൽ പരാതി നൽകി

കട്ടപ്പന ബ്ലോക്ക് റിസോഴ്‌സ് സെന്റ്റ് (BRC) യിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളെ സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് INTUC യുടെ നേതൃത്വത്തിൽ പരാതി നൽകി.
ഇടുക്കി ജില്ലയിലെ കട്ടപ്പന വിദ്യാഭ്യാസ ഉപജില്ലയിൽ അദ്ധ്യാപകരുടെ പരിശീലനത്തിനും മറ്റ് പ്രവർത്തനങ്ങൾക്കുമായി പ്രവർത്തിച്ചുവരുന്ന BRC യിൽ 32,00,000/- രൂപയുടെ സാമ്പത്തിക ക്രമക്കേട് ഓഡിറ്റ് വിഭാഗം കണ്ടെത്തിയതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
ഈ പണം തിരിച്ചടച്ചതായും 2 താൽക്കാലിക ജീവനക്കാരെ സസ്പെൻ്റ് ചെയ്യുകയും ചെയ്തു.
നിലവിൽ നടത്താത്ത പരിപാടികളുടെ പേരിലും പഠനഉപകരണങ്ങൾ പരിശീലനത്തിനായി വാങ്ങിയതിന്റെയും ശമ്പളം ഉൾപ്പെടെ മറ്റ് ജീവനക്കാർക്ക് നൽകുന്നതിലും വീഴ്ചയു ള്ളതായി നിരവധി തവണ പരാതികൾ ഉയർത്തിട്ടുണ്ട്. ഇപ്പോൾ കണ്ടെത്തിയത് 2 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് ആണെന്നിരിക്കെ കഴിഞ്ഞ 10 വർഷക്കാലയളവിൽ കട്ടപ്പന BRC യിൽ നടത്തിയിട്ടുള്ള സാമ്പത്തികക്രയവിക്രയങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും കേവലം 2 കരാർ ജീവനക്കാരെ സസ്പെൻ്റ് ചെയ്ത് നടപടി അവസാനിപ്പിക്കാനുള്ള ഉദ്യോഗസ്ഥതലത്തിലെ ഇടപെടീൽ സംശയാസ്‌പദമാണന്നും INTUC കട്ടപ്പന മണ്ഡലം പ്രസിഡന്റ് പ്രശാന്ത് രാജു പറഞ്ഞു.
കഴിഞ്ഞ 10 വർഷക്കാലത്തെ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച് അന്വേഷിച്ച് സർക്കാരിനുണ്ടായ സാമ്പത്തിക നഷ്ടം കുറ്റക്കാരിൽ നിന്നും ഈടാക്കണമെന്നും ഇൻഡ്യൻ ശിക്ഷാനിയമപ്രകാരം ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും INTUC കട്ടപ്പന മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
പ്രതിഷേധ സൂചകമായി BRC യിലേയ്ക്ക് മാർച്ച് നടത്തുമെന്നും
പ്രശാന്ത് രാജു പറഞ്ഞു.







































































































































