കേരളം കണ്ട ഏറ്റവും വലിയ ക്രിമിനലായ പിണറായി വിജയൻ നാട് ഭരിക്കുന്നതുകൊണ്ടാണ് കേരളത്തിലെ പോലീസ് സേന ക്രിമിനലുകളുടെ താവളമായി മാറിയതെന്ന് എ ഐ സി സി അംഗം അഡ്വ: ഇ എം അഗസ്തി

യുത്ത് കോൺഗ്രസ് നേതാവായ വി എസ് സുജിത്തിനെ മർദ്ദിച്ച പോലീസുകാരെ ജോലിയിൽ നിന്ന് പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ കട്ടപ്പന പോലീസ് സ്റ്റേഷന് മുൻപിൽ നടത്തിയ ജനകീയ പ്രതിഷേധ സദസ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസിനെ രാഷ്ട്രീയവൽക്കരിച്ച് സഖാക്കളെയും ഗുണ്ടകളെയും സേനയിൽ തിരുകിക്കയറ്റിത് മൂലം ഇവരെ നിയന്ത്രിക്കാൻ ഉന്നത നേതൃത്വത്തിന് കഴിയുന്നില്ല. ക്രിമിനൽ വൽക്കരണം പോലീസിന്റെ ഭാഗമായി മാറ്റിയ പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഭരിക്കാനുള്ള കഴിവില്ലെന്നും വകുപ്പ് ഒഴിയണമെന്നും ഇ.എം ആഗാസ്തി ആവശ്യപ്പെട്ടു.
കോൺഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ചു.
ഡി സി സി വൈസ് പ്രസിഡണ്ട് ജോർജ് ജോസഫ് പടവൻ മുഖ്യപ്രഭാഷണം നടത്തി. ഡി സി സി ജനറൽ സെക്രട്ടറി അഡ്വ: കെ ജെ ബെന്നി, ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ, നേതാക്കളായ മനോജ് മുരളി, അനീഷ് മണ്ണൂർ, ജോയി ആനി
ത്തോട്ടം, ജോയി പോരുന്നോലി ജോയി ഈഴക്കുന്നേൽ, ജോസ് മുത്താനാട്ട്,ബീനാ ടോമി, ജോമോൻ തെക്കേൽ, ഷാജി വെള്ളംമാക്കൽ, സിബി പാറപ്പായി,എ എം സന്തോഷ്, പ്രശാന്ത് രാജു, ബിജു പൊന്നോലി,റുബി വേഴമ്പത്തോട്ടം,ജോണി വടക്കേക്കര,അരുൺകുമാർ കാപ്പുകാട്ടിൽ, റിന്റോ വേലനാത്ത്, ഷാജൻ എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.









































































