Idukki വാര്‍ത്തകള്‍
ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ കൊലപാതകക്കേസ് പ്രതി 5 വർഷത്തിന് ശേഷം പിടിയിൽ

കൊലപാതക കേസ്സിലെ പ്രതിയായ കാന്തല്ലൂർ, മൈക്കിൾഗിരി കരയിൽ മിഷൻ വയൽ ഭാഗത്തുള്ള വേദ മുത്തു (56) ആണ് പിടിയിലായത്. 22.07.2026 തിയതി മറയൂർ പോലീസ് ഇൻസ്പെക്ടർ ഷാജഹാന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അബ്ദുൾ അസീസ്, സിവിൽ പോലീസ് ഓഫീസർമാരായ വിനോദ് വി.വി, ജിജോയ് ജി എൽ, മനു കെ ബേബി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. 2019 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതി 2019 സെപ്റ്റംബർ മാസം കാന്തല്ലൂർ, മൈക്കിൾഗിരി കരയിൽ മിഷൻ വയൽ ഭാഗത്തുള്ള വീട്ടിൽ വച്ച് ഭാര്യയെ വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു.
വിചാരണ വേളയിൽ, ജാമ്യത്തില്‍ ഇറങ്ങിയ ശേഷം പ്രതി ഒളിവിൽ പോകുകയുമായിരുന്നു. ഇക്കാലമത്രയും പ്രതി തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു.







































































































































