San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ ഓട്ടോ സ്റ്റാൻഡുകളുടെ പ്രവർത്തനം ക്രമീകരിക്കുന്നതിന് സ്റ്റാൻഡ് പെർമിറ്റ് നൽകി



ഇതോടൊപ്പം നിയമ ബോധവൽക്കരണ ക്ലാസ്സും നടത്തി. ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജനി കെ എചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ ഓട്ടോ സ്റ്റാൻഡുകളുടെ പ്രവർത്തന ക്രമീകരിക്കുന്നതിനായാണ് സ്റ്റാൻഡ് പെർമിറ്റ് നൽകിയത്. ഇരട്ടയാർ പഞ്ചായത്തിൽ പന്ത്രണ്ട് ഓട്ടോറിക്ഷ സ്റ്റാൻഡുകൾ ആണ് ഉള്ളത്. ആദ്യഘട്ടം എന്ന നിലയിൽ ഇരട്ടയാർ ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളികളായ 74 പേർക്കാണ് സ്റ്റാൻഡ് പെർമിറ്റ് നൽകിയത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റെജി ഇലിപ്പുലിക്കാട്ട് അധ്യക്ഷൻ ആയിരുന്നു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജനി കെ എ പെർമിറ്റികളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു.
കട്ടപ്പന ട്രാഫിക് എസ് ഐ ജോസ് മാർട്ടിൻ പോൾ നിയമ ബോധവൽക്കരണ ക്ലാസ് നടത്തി.
പരിസ്ഥിതി സൗഹൃദമായി വാഹനം കൈകാര്യം ചെയ്യൽ കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച മോട്ടോർ വാഹന ഇൻസ്പെക്ടർ മുജീബ് പി എസ് എന്നിവർ ക്ലാസ് നയിച്ചു.
യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മേരിക്കുട്ടി പൗലോസ്,റോസമ്മ മാത്യു, സിജോ ഇലന്തൂർ , അംഗങ്ങളായ ലാലച്ചൻ വെള്ളക്കട,സോജൻ മാളിയേക്കൽ ,ഷീബ അജയ് ,ജാൻസി ടോമി, മിനി പ്രതീഷ്, ജിഷാ ഷാജി,രാജീ ഹരികുമാർ ,സെക്രട്ടറി ധനേഷ് ബി. എന്നിവർ സംസാരിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!