പോളിടെക്നിക്ക് സ്പോട്ട് അഡ്മിഷന്‍

നെടുംകണ്ടം സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ 2025-26 അക്കാദമിക് വര്‍ഷത്തെ അവശേഷിക്കുന്ന റെഗുലര്‍, ലാറ്ററല്‍ എന്‍ട്രി ഒഴിവുകളിലേക്ക് അവസാനഘട്ട സ്പോട്ട് അഡ്മിഷന്‍ നാളെ (11) മുതല്‍ സെപ്റ്റംബര്‍ 15, തിങ്കളാഴ്ച വരെ കോളേജില്‍ നടക്കും. കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എന്‍ജിനീയറിംഗ്, ഇലക്‌ട്രോണിക്സ് എന്‍ജിനീയറിംഗ് എന്നീ ബ്രാഞ്ചുകളിലേക്കുള്ള അഡ്മിഷനാണ് നല്‍കുന്നത്. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും നേരിട്ടെത്തി പ്രവേശനം നേടാം.
റെഗുലര്‍ ഡിപ്ലോമ പ്രവേശനത്തിന് പത്താം ക്ലാസ് വിജയമാണ് അടിസ്ഥാനയോഗ്യത. രണ്ടാം വര്‍ഷ ഡിപ്ലോമ(എല്‍ഇറ്റി) കോഴ്സിലേക്ക് നേരിട്ടുള്ള പ്രവേശനത്തിന് 50% മാര്‍ക്കോടെ പ്ലസ് ടു (സയന്‍സ്) / വിഎച്ച്എസ്ഇ / ഐടിഐ വിജയിച്ചിരിക്കണം. പ്രവേശനം നേടുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രക്ഷകര്‍ത്താവിനോടൊപ്പം സ്ഥാപനത്തില്‍ എത്തി പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04868234082, 7902583454. വെബ്‌സൈറ്റ് www.polyadmission.org









































































