എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം:മത്സര പരീക്ഷാ പരിശീലന ധനസഹായത്തിന് അപേക്ഷിക്കാം

പിന്നാക്ക സമുദായത്തില്‍പ്പെട്ട (ഒ.ബി.സി.) ഉദ്യോഗാര്‍ഥികള്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍വീസിലും പൊതുമേഖലാ സ്ഥാപങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര/യോഗ്യത പരീക്ഷാ പരിശീലനങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം നല്‍കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം എന്ന പദ്ധതി പ്രകാരം മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ്, സിവില്‍ സര്‍വ്വീസ്, ബാങ്കിങ് സര്‍വീസ്, ഗേറ്റ്/മാറ്റ്, യൂ.ജി.സി./നെറ്റ്/ജെ.ആര്‍.എഫ്. എന്നീ മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനം നടത്തുന്ന ഉദ്യോഗാര്‍ഥികള്‍/വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
www.egrantz.kerala.gov.in എന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അവസാന തിയ്യതി: 30.09.2025. കൂടുതല്‍ വിവരങ്ങള്‍ക്ക് www.egrantz.kerala.gov.in , www.bcdd.kerala.gov.in എന്നീ വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കാം. ഫോണ്‍ – എറണാകുളം മേഖലാ ഓഫീസ് – 0484 – 2983130
















































































































