ഓണക്കാല വിപണിയിൽ റെക്കോർഡ് കുതിപ്പുമായി സപ്ലൈകോ. ഈ വർഷത്തെ വില്‍പ്പന 300 കോടി കടന്നു.

ഇന്ന് മാത്രം വിറ്റഴിച്ചത് 21 കോടിയിലധികം രൂപയുടെ ഉല്‍പ്പന്നങ്ങള്‍ ആണ്.
സപ്ലൈകോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണ് ഇന്ന് ഉണ്ടായത്. ഇതുവരെ 319.3 കോടി രൂപയുടെ വില്‍പ്പന നടന്നു. 49 ലക്ഷത്തോളം ഉപഭോക്താക്കള്‍ സപ്ലൈകോയില്‍ സാധനങ്ങൾ വാങ്ങാൻ എത്തി.
സബ്സിഡി നിരക്കിൽ ഒരു റേഷൻ കാർഡിന് 8 കിലോ ഗ്രാം അരിയാണ് സപ്ലൈകോ വില്പനശാലകളിലൂടെ വിതരണം ചെയ്തിരുന്നത്. ഓണക്കാലത്ത് ഇതിനുപുറമേ കാർഡൊന്നിന് 20 കിലോ പച്ചരി/പുഴുക്കലരി 25 രൂപ നിരക്കിൽ സ്‌പെഷ്യൽ അരിയായി ലഭിക്കുന്നുണ്ട്.
92.8 ലക്ഷം കിലോ ഗ്രാം അരിയാണ് ഈ മാസം വിൽപന നടത്തിയത്. കൂടാതെ മറ്റ് പ്രമുഖ റീറ്റെയ്ൽ വ്യാപാര ശൃംഖലകളോട് കിട പിടിക്കുന്ന വിധത്തിൽ ബ്രാൻഡഡ് എഫ്എംസിജി ഉത്പന്നങ്ങളുടെ ഒരു വൻനിര തന്നെ ഇത്തവണ സപ്ലൈകോ ഒരുക്കിയിട്ടുണ്ട്.
250 ലധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് ഓഫറുകളും, വിലക്കുറവും ഓണത്തിന് പ്രത്യേകമായി നൽകുന്നുണ്ട്.
















































































































