Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഭൂപതിവ് ഭേദഗതി ചട്ടം നിർമ്മാണ തടസങ്ങൾ നീക്കുന്നത് : യൂത്ത് ഫ്രണ്ട് (എം)പുതിയ നിർമ്മാണങ്ങൾക്കായി ചട്ടരൂപീകരണം കൂടി ഉടൻ പുറത്തിറങ്ങും



ഇടുക്കി ജില്ലയിലെ നിർമ്മാണ മേഖലയിൽ നിലനിന്നിരുന്ന അനിശ്ചിതാവസ്ഥയ്ക്ക് പരിഹാരം കാണുന്നതാണ് പുതിയ ചട്ട രൂപീകരണം .2023 സെപ്റ്റംബർ 14 ന് കേരളം നിയമസഭാ ഏകകണ്ഠമായി പാസ്സാക്കിയ നിയമ ഭേദഗതി നിലവിൽ ഉള്ള നിർമ്മിതികളെ ക്രമവത്കരിക്കുന്നതിനും പുതിയ നിർമ്മാണങ്ങൾക്ക് ഉതകുന്നതുമായ ചട്ട രൂപീകരണത്തിനാണ് സർക്കാരിനെ ചുമതലപ്പെടുത്തിയത് .ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സമയബന്ധിതമായി നടപടി സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെയും റവന്യൂ മന്ത്രി അഡ്വ കെ രാജനെയും ജില്ലയുടെ ആവശ്യങ്ങൾക്കായി നിരന്തരം ശബ്ദം ഉയർത്തിയ ജില്ലയുടെ മന്ത്രി റോഷി അഗസ്റ്റിനെയും യൂത്ത് ഫ്രണ്ട് ( എം) ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.കട്ടപ്പന ഗാന്ധി സ്‌ക്വയറിൽ സംഘടിപ്പിച്ച യോഗത്തിലാണ് അഭിനന്ദനങ്ങൾ അറിയിച്ചത്.
1960 ൽ ആ കാലഘട്ടത്തിലെ ഭൂപ്രകൃതിക്കും ജീവനോപാധികൾക്കും അനുസൃതമായാണ് ഭൂനിയമം നിലവിൽ വന്നത് ഇതിന്റെ പിന്തുടർച്ചയായിട്ടാണ് 1964 ൽ ചട്ടം രൂപീകരിക്കുകയും 1964 റൂൾ പ്രകാരമുള്ള പട്ടയ വിതരണം നടക്കുകയും ചെയ്തത് .ഇപ്രകാരം പതിച്ച് കിട്ടിയ പട്ടയങ്ങളിൽ ഏറെയും ഇടുക്കി ജില്ലയിലായിരുന്നു .കാലം മുന്നോട്ട് പോയപ്പോൾ കാർഷിക മേഖലയ്ക്ക് ഉപരി വാണിജ്യ മേഖലയിലേക്കും ഭൂമിയുടെ വിനിയോഗം മാറി എന്നാൽ ഇത് പ്രകാരമുള്ള മാറ്റങ്ങൾ ചട്ടങ്ങളിൽ വരുത്തിയിരുന്നില്ല.ജില്ലയിൽ കുടിയേറിയ കർഷകർക്ക് 1993 റൂൾ പ്രകാരം പട്ടയം നൽകുന്നതിന് അന്ന് റവന്യൂ മന്ത്രിയായിരുന്ന കെ എം മാണി സാർ ശ്രമിച്ചപ്പോഴും ഇതിനെ പരസ്യമായി എതിർക്കുകയും നൽകിയ പട്ടയങ്ങൾ തിരികെ വാങ്ങിയതും യു ഡി എഫ് സർക്കാരാണ് .തുടർന്ന് കേന്ദ്രാനുമതിയോടെ മാത്രമാണ് നമുക്ക് ലഭിച്ച 1993 പട്ടയങ്ങൾ വിതരണം ചെയ്യാൻ കഴിഞ്ഞത് എന്നത് കേരള കോൺഗ്രസ് എമ്മിന് മറക്കാൻ കഴിയാത്ത നിമിഷങ്ങളാണ്.
2016 വരെ നിർമ്മാണ പ്രവർത്തങ്ങൾക്ക് യാതൊരു വിധ നിയന്ത്രണങ്ങളും നിലനിന്നിരുന്നില്ല എന്നാൽ ചില കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട് ഭൂമിയുടെ വിനിയോഗം സംബന്ധിച്ച് കോടതി പരാമർശം വന്നതോടെ ജില്ലയിലെ ഭൂമിയുടെ ക്രയവിക്രയവും നിർമ്മാണ പ്രവർത്തനങ്ങളും പാടെ നിലച്ചിരുന്നു .ഭൂമി എന്ത് ആവശ്യത്തിനു പതിച്ച് നൽകിയോ അതിന് മാത്രമേ വിനിയോഗികവു എന്ന കോടതി ഉത്തരവിനെ മറികടക്കുവാൻ ചട്ടഭേദഗതി മാത്രമായിരുന്നു ഏക മാർഗം.ഈ ആവശ്യം ഉന്നയിച്ച് കേരളത്തിലെ ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളും വിവിധ സംഘടനകളും സമര രംഗത്ത് ഇറങ്ങയിട്ടുള്ളതും സർക്കാരിനോട് സമയബന്ധിതമായി നിയമഭേദഗതി ആവശ്യപ്പെട്ടിട്ടുള്ളതുമാണ് .യൂത്ത് ഫ്രണ്ട് ( എം ) ഉൾപ്പെടെയുള്ള യുവജന സംഘടനകളും കേരള കോൺഗ്രസ് എം പാർട്ടിയും ഇടുക്കിയിൽ നിന്നും എം എൽ എ ആയിരുന്ന റോഷി അഗസ്റ്റിനും നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട് .ഇതിൽ എടുത്ത് പറയേണ്ടതാണ് എം എൽ എ ആയിരുന്ന റോഷി അഗസ്റ്റിൻ കട്ടപ്പനയിൽ നടത്തിയ ഉപവാസ സമരവും ഇടുക്കിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ കാൽനട സമരവും .കേരള കോൺഗ്രസ് എം ഇടതുപക്ഷത്തിന്റെ ഭാഗമായി തീർന്നപ്പോഴും ഇതേ ആവശ്യവുമായി തന്നെയാണ് മുന്നോട്ട് പോയത്.പാർട്ടി ചെയർമാൻ ജോസ് കെ മാണി എം പി നിരവധി തവണ തവണ ചട്ട രൂപീകരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ഇടതുപക്ഷ നേതാക്കളുമായി ചർച്ച നടത്തിയിട്ടുള്ളതിന്റെയും കൂടെ ഭാഗമായാണ് പുതിയ ചട്ട രൂപീകരണം നിൽവിൽ വന്നിട്ടുള്ളത് .
ഇപ്പോൾ വന്നിരിക്കുന്ന ചട്ട രൂപീകരണം നിലവിൽ നടത്തിയിട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങളെ ക്രമവത്കരിക്കുന്നതാണ് ഇതിനായി വിവിധ സ്ലാബുകളായി തിരിച്ച് ചെറിയ ഫീസ് മാത്രമാണ് ഏർപ്പെടുത്തിയിട്ടുള്ളത് .ഏതാനും ദിവസങ്ങൾക്കകം പുതിയ നിർമ്മാണങ്ങൾക്ക് കൂടി അനുമതി നൽകുന്ന ചട്ടങ്ങൾ കൂടി നിൽവിൽ വരുമെന്ന് റവന്യൂ മന്ത്രി തന്നെ അറിയിച്ചിട്ടുണ്ട് .ജില്ലയിലെ നിർമ്മാണ നിയന്ത്രണങ്ങളെ പൂർണമായും ഒഴിവാക്ക തക്ക രീതിയിലാണ് ചട്ട രൂപീകരണം നടക്കുന്നത് ഇടതുപക്ഷ സർക്കാർ കൈകൊണ്ട ഈ ധീരമായ നടപടിയെ ചെറുതാക്കി കാണിക്കുവാൻ ചില തല്പര കക്ഷികൾ മുന്നിട്ടിറങ്ങിയിരിക്കുന്നത് ഏറെ രാഷ്ട്രീയ പ്രേരിതമാണ് .1960 ൽ നിലവിൽ വന്ന ചട്ടങ്ങൾക്ക് കാലാനുസൃതമായ മാറ്റങ്ങൾ വരുത്തണമെന്ന് വിവിധ സംഘടനകൾ ഓരോ കാലഘട്ടത്തിലും പറഞ്ഞപ്പോഴും ഒരു നടപടിയും സ്വീകരിക്കാത്ത കോൺഗ്രെസ്സാണ് ഇപ്പോൾ കൂടുതൽ വിമർശനവുമായി മുന്നിട്ടിറങ്ങിയത് .

ഇപ്പോൾ നിലവിൽ വന്ന ചട്ടങ്ങൾ സാധാരണക്കാരന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉതാക്കുന്നതാണെന്നു മനസിലാക്കിയ രാഷ്ട്രീയ നേതൃത്വം ജനശ്രദ്ധ തിരിക്കുന്നതിനുള്ള പാഴ്ശ്രമമാണ് നടത്തുന്നതെന്നും സബ്ജെക്ട് കമ്മിറ്റിയിലേക്ക് പോയിട്ടുള്ള ചട്ട രൂപീകരണത്തിന് ഒരു നിർദേശവും മുന്നോട്ട് വയ്ക്കുവാൻ യു ഡി എഫിന് കഴിയുന്നില്ല എന്നതും അവർ ചട്ടത്തെ അംഗീകരിക്കുന്നതായാണ് വ്യക്തമാക്കുന്നതെന്നും യൂത്ത് ഫ്രണ്ട് എം ഇടുക്കി ജില്ല പ്രസിഡൻറ് ജോമോൻ പൊടിപാറ അധ്യക്ഷത വഹിച്ച യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം അഡ്വക്കേറ്റ് മനോജ് എം തോമസ് പറഞ്ഞു

പരിപാടികൾക്ക് നേതാക്കളായ വിപിൻ സി അഗസ്റ്റീൻ
ആൽബിൻ ആൻറണി വറബോളയ്ക്കൽ ജോമറ്റ് ഇളംതുരുത്തിയിൽ സാജൻ കൊച്ചുപറമ്പിൽ പ്രിന്റോ കട്ടക്കയം ബ്രീസ്ജോയ് മുള്ളൂർ അനീഷ് ആൻറണി അനീഷ് കടുമാക്കൽ മാത്യു അഗസ്റ്റിൻ ജിജുമോൻ വരയാത്ത്കരോട്ട് അജേഷ് തട്ടാംപറമ്പിൽ സോബിൻ ഇലവും പാറയിൽ തുടങ്ങിയവർ നേതൃത്വം നൽകി

പാർട്ടി നേതാക്കളായ മാത്യു വാലുമ്മൽ ബിജു ഐക്കര ഷാജി കൂത്തോടി ബിജു വാഴപ്പനാടി ജോണി ചെമ്പുകട തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!