കട്ടപ്പന റേഷൻകട കുന്തളംപാറയിൽ റോഡിനോട് ചേർന്നുള്ള ട്രാൻസ്ഫോർമർ അപകട ഭീഷണി വർദ്ധിപ്പിക്കുന്നു

കട്ടപ്പന റേഷൻകട കുന്തളംപാറയിൽ റോഡിനോട് ചേർന്നുള്ള ട്രാൻസ്ഫോർമർ അപകട ഭീഷണി വർദ്ധിപ്പിക്കുന്നു.
സുരക്ഷവേലി നിർമ്മിക്കണമെന്ന് പ്രദേശവാസികൾ
പുളിയന്മല ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കട്ടപ്പന ടൗണിൽ കയറാതെ പള്ളിക്കവല ഭാഗത്തേക്ക് വരുന്നതിനുള്ള ബൈപ്പാസ് റോഡാണ് പാറക്കടവ് ബൈപ്പാസ് റോഡ്.
ശബരിമല സീസണിൽ തമിഴ്നാട്, ആന്ദ്ര, കർണ്ണാടക തുടങ്ങിയ സംസ്ഥനങ്ങളിൽ നിന്ന് ദിനംപ്രതി 100 കണക്കിന് ചെറുതും വലുതുമായ അയ്യപ്പ ഭക്തരുടെ വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
കൂടാതെ നിരവധി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരും കടന്നുപോകുന്ന റോഡിനോട് ചേർന്നാണ് ഒരു സുരക്ഷയും ഇല്ലാതെ KSEB യുടെ ട്രാൻസ്ഫോർമർ സ്ഥാപിച്ചിരിക്കുന്നത്.
കൈ എത്തും ദൂരത്താണ് സുരക്ഷ വേലിയില്ലാത്താ ട്രാൻസ്ഫോർമറിൻ്റെ ഫ്യൂസ് സ്ഥിതി ചെയ്യുന്നത്.
സ്കൂൾ ബസുകൾ ഉൾപ്പെടെ കടന്നുപോകുന്ന ഇവിടെ സംരക്ഷ വേലി സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
മാത്രമല്ല റേഷൻകട ഭാഗത്തെ വളവും അപകടഭീഷണിയാണ്.
നിരവധി വാഹനങ്ങളാണ് തോട്ടിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെടുന്നത്.
PWD ഇടപ്പെട്ട് അടിയന്തിരമായി വളവിൽ സുരക്ഷ വേലി സ്ഥാപിക്കണമെന്നും പ്രദേശവാസികൾ ആവശ്യ പ്പെട്ടു









































































