Idukki വാര്‍ത്തകള്‍ഇടുക്കിഉടുമ്പന്‍ചോലകേരള ന്യൂസ്തൊടുപുഴദേവികുളംനാട്ടുവാര്‍ത്തകള്‍പീരിമേട്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഏലപ്പാറ കരിന്തരുവി ആറാം മൈലിന് സമീപം കെഎസ്ആർടിസി ബസ്സും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

ഏലപ്പാറ ചപ്പാത്ത് ആറാം മൈലിൽ കെ.എസ്.ആർ.ടി.സി ക്ക് പിന്നിൽ കാർ ഇടിച്ച് ഒരാൾ മരിച്ചു. കോഴിമല – കോടാലിപ്പാറ കാട്ടുമറ്റത്തിൽ സന്തോഷ് ആണ് മരിച്ചത്. കട്ടപ്പനയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന് പിറകിൽ കാർ ഇടിയ്ക്കുകയും നിയന്ത്രണം വിട്ട് റോഡിന് കുറുകെയുള്ള കൽകെട്ടിൽ ഇടിക്കുകയായിരുന്നു. കൽത്തൊട്ടി സ്വദേശികളായ 5 പേർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ. നാല് പേരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് വിദഗ്ദ്ധ ചികിത്സക്കായി മാറ്റി









































































