രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങളോടെ സ്‌കൂളുകള്‍ തുറന്നു
ന്യൂഡല്‍ഹി:രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങളോടെ സ്‌കൂളുകള്‍ തുറന്നു. ഒരേ സമയം പകുതി വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിയാണ് ക്ലാസുകള്‍.ഡല്‍ഹി,തമിഴ്‌നാട്,അസം,രാജസ്ഥാന്‍,മദ്യപ്രദേശ് എന്നിവിടങ്ങളിലാണ് ക്ലാസുകള്‍ ആരംഭിച്ചത്.
ഒന്നരവര്‍ഷത്തോളം നീണ്ട ഓണ്‍ലൈന്‍ ക്ലാസ് പഠനം അവസാനിപ്പിച്ചാണ് കുട്ടികള്‍ ഇന്ന് നേരിട്ട് സ്‌കൂളില്‍ എത്തിയിരിക്കുന്നത്. നിര്‍ബന്ധിത തെര്‍മല്‍ സ്‌ക്രീനിംഗ്, ഉച്ചഭക്ഷണത്തിന് പ്രത്യേക സജ്ജീകരണം, കുട്ടികളെ ഇടവിട്ട സീറ്റുകളില്‍ ഇരുത്തണം, ഒരു ക്ലാസ് മുറിയില്‍ 50% മാത്രം കസേരകള്‍, ഐസൊലേഷന്‍ റൂം സൗകര്യം എന്നിവയാണ് സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടുള്ള പ്രധാന പൊതു നിര്‍ദേശങ്ങള്‍. രാവിലെയും ഉച്ചയ്ക്കുമായി 2 ഷിഫ്റ്റുകളായാണു പല സംസ്ഥാനങ്ങളിലും ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. സ്‌കൂള്‍ പ്രവേശന കവാടത്തില്‍ തിരക്കൊഴിവാക്കണം. രാവി ലത്തെയും വൈകിട്ടത്തെയും ഷിഫ്റ്റുകള്‍ തമ്മില്‍ ഒരു മണി ക്കൂര്‍ എങ്കിലും സമയവ്യത്യാസം വേണം.