നാട്ടുവാര്‍ത്തകള്‍
മുണ്ടക്കയം പെരുവന്താനത്ത് രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞു 4 പേർക്ക് പരിക്ക്.
മുണ്ടക്കയം: മുണ്ടക്കയം പെരുവന്താനത്ത് രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞു 4 പേർക്ക് പരിക്ക്. കെ കെ റോഡിൽ പെരുവന്താനത്തിനു സമീപമാണ് അപകടം ഉണ്ടായത്.
രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് എതിരെ മറ്റൊരു വാഹനത്തെ മറികടന്നു എത്തിയ വാഹനത്തിൽ ഇടിക്കാതിരിക്കാനായി വെട്ടിച്ചു മാറ്റുന്നതിനിടെ നിയന്ത്രണംവിട്ടു മറിയുകയായിരുന്നു. രോഗിയുൾപ്പടെ 4 പേർക്ക് അപകടത്തിൽപ്പരിക്കേറ്റു.
അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ 4 പേരെയും മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തില്‍ ആംബുലന്‍സ് പൂര്‍ണമായും തകര്‍ന്നു.