San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍ഇടുക്കിഉടുമ്പന്‍ചോലകേരള ന്യൂസ്തൊടുപുഴദേവികുളംനാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

രണ്ട് ദശാംശം രണ്ട് ഗ്രാം മെത്ത ഫിറ്റമിനും ഒരു ഗ്രാം ഉണക്കക്കഞ്ചാവുമായി ഇരട്ടയാർ സ്വദേശിയെ കട്ടപ്പന എക്സൈസ് അറസ്റ്റ് ചെയ്തു



രണ്ട് ദശാംശം രണ്ട് ഗ്രാം മെത്ത ഫിറ്റമിനും ഒരു ഗ്രാം ഉണക്കക്കഞ്ചാവുമായി ഇരട്ടയാർ സ്വദേശിയെ കട്ടപ്പന എക്സൈസ് അറസ്റ്റ് ചെയ്തു.

ഇന്ന് രാവിലെ ബാംഗ്ലൂരിൽ നിന്ന് കട്ടപ്പനയിലേക്ക് എത്തിയ സ്വകാര്യ ബസ്സിൽ നിന്ന് ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് എക്സൈസ് നടത്തിയ ദേഹ പരിശോധനയിലാണ് രണ്ട് ദശാംശം രണ്ട് ഗ്രാം മെത്താ ഫിറ്റമിനും ഒരു ഗ്രാം ഉണക്കക്കഞ്ചാവും കണ്ടെത്തുന്നത്. തുടർന്ന് ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിടിയിലായ അഖിൽ ബാംഗ്ലൂരിൽ മൊബൈൽ ടെക്നീഷ്യനായി ജോലി ചെയ്യുകയാണ്.
സ്വയം ഉപയോഗത്തിനും വിൽപ്പനയ്ക്കുമാണ് ഇദ്ദേഹം ലഹരി വസ്തുക്കൾ സൂക്ഷിച്ചിരുന്നത് എന്നാണ് ചോദ്യം ചെയ്യലിൽ അഖിൽ എക്സൈസിനോട് വ്യക്തമാക്കിയിരിക്കുന്നത്. തുടർന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മൂന്നുവർഷത്തോളമായി അഖിൽ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇന്ന് രാവിലെ പുളിയൻമലയിൽ ബസ് എത്തിയപ്പോൾ മുതൽ ഈ ബസ്സിനെ എക്സൈസ് പിന്തുടരുന്നുണ്ടായിരുന്നു. തുടർന്ന് പാറക്കടവിൽ വച്ചാണ് അഖിലിനെ കസ്റ്റഡിയിൽ എടുക്കുന്നത്.

നടപടിക്രമങ്ങൾക്ക് ശേഷം ഇദ്ദേഹത്തെ കോടതി ഹാജരാക്കും.എക്സൈസ് ഇൻസ്പെക്ടർ രാജ്കുമാര്‍ ബി സജിമോൻ ജി തുണ്ടത്തിൽ ഗ്രേഡ് പ്രിവന്റി ഓഫീസർമാരായ പ്രിൻസ് എബ്രഹാം അനീഷ് ടി എ ശ്രീകുമാർ എസ് സിവിൽ എക്സൈസ് ഓഫീസർമാരായ സാബുമോൻ എംസി റോണി ആൻറണി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്







ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button