Idukki വാര്‍ത്തകള്‍കേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ദേവികുളം താലൂക്കില്‍ ഇന്ന് ഹര്‍ത്താല്‍

ദേവികുളം താലൂക്കില്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. നേര്യമംഗലം മുതല്‍ വാളറ വരെയുള്ള ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തികള്‍ തടഞ്ഞതിനെതിരെ ദേശീയപാത സംരക്ഷണ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
അടിമാലി, മൂന്നാര്‍ അടക്കം പത്തോളം പഞ്ചായത്തുകളെ നാളത്തെ ഹര്‍ത്താല്‍ ബാധിക്കും. ഹര്‍ത്താലിന് യുഡിഎഫും വിവിധ സാമൂഹിക-സാംസ്‌കാരിക-മത സംഘടനകളും പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തിയിട്ടുണ്ട്.
ഹര്‍ത്താലിനൊപ്പം ആറാംമൈലില്‍ നിന്നും നേര്യമംഗലം ഫോറസ്റ്റ് ഓഫീസിലേക്ക് ലോംഗ് മാര്‍ച്ചും നടത്തും. വിഷയത്തിൽ നേരത്തെ എല്‍ഡിഎഫും യുഡിഎഫും ഹര്‍ത്താല്‍ സംഘടിപ്പിച്ചിരുന്നു









































































