Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

സാമൂഹ്യനീതി വകുപ്പിന്റെ വിവിധ പദ്ധതികൾക്ക് അപേക്ഷിക്കാം



ഭിന്നശേഷിക്കാർക്കായി സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന വിവിധ വ്യക്തിഗത ഗുണഭോക്ത്യ പദ്ധതികളിൽ നിന്നും ധനസഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ സർക്കാർ, എയ്ഡഡ്, സ്വകാര്യ, ഓട്ടോണമസ് സ്ഥാപനങ്ങളിൽ ഒന്നാം ക്ലാസ് മുതൽ പി ജി തലം വരെ പഠനം നടത്തുന്ന എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസ ധനസഹായം നൽകുന്ന വിദ്യാകിരണം പദ്ധതി, സർക്കാർ, എയ്ഡഡ്, സ്വകാര്യ, ഓട്ടോണമസ് സ്ഥാപനങ്ങളിൽ ഒമ്പതാം ക്ലാസ് മുതൽ പി ജി തലം വരെ പഠനം നടത്തുന്ന ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും യൂണിഫോമും വാങ്ങുന്നതിന് ധനസഹായം നൽകുന്ന വിദ്യാജ്യോതി പദ്ധതി, സർക്കാർ, എയ്ഡഡ്, വീടിന് അടുത്തുളള സ്കൂൾ, സ്ഥാപനം, സർക്കാരിതര അംഗീകൃത സ്കൂളുകളിൽ പഠിക്കുന്ന മുനിസിപ്പാലിറ്റി പരിധിയിൽ താമസിക്കുന്ന ഭിന്നശേഷി വിദ്യാർഥികൾക്കുളള സ്കോളർഷിപ്പ് പദ്ധതി, ഇന്ത്യയിലും, വിദേശത്തുമുളള യൂണിവേഴ്സിറ്റികളിൽ നിന്നും വിദൂര പഠനം വഴിയും ഓൺലൈൻ വഴിയും രജിസ്റ്റർ ചെയ്തിട്ടുളള വിദ്യാർഥികൾക്ക് നൽകുന്ന വിദൂര വിദ്യാഭ്യാസ ധനസഹായ പദ്ധതി, ഇന്ത്യയിലെ യൂണിവേഴിസിറ്റികൾ, അംഗീകൃത സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ഡിപ്ലോമ, ബിഎഡ്, എംഎഡ്, ഡിഗ്രി, പിജി തുടങ്ങിയ കോഴ്ലുകൾക്ക് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് ക്യാഷ് അവാർഡ്, ട്രോഫി നൽകുന്ന വിജയാമൃതം പദ്ധതി, ഭിന്നശേഷി ഉള്ള വ്യക്തികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സ്കൂൾ, കോളേജ് എൻ എസ് എസ്, എൻ സി സി, എസ് പി സി യൂണിറ്റുകൾ, സന്നദ്ധ സംഘടനകൾ, എൻ ജി ഒ സാമൂഹ്യ പ്രവർത്തകർ, സ്വകാര്യ സംഘടനകൾ എന്നിവക്ക് അവാർഡ് നൽകുന്ന സഹചാരി പദ്ധതി, ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെൺമക്കൾ, ഭിന്നശേഷിക്കാരായ ആൺകുട്ടികൾക്കും പെൺകുട്ടികൾ വിവാഹ ധനസഹായം നൽകുന്ന പരിണയം പദ്ധതി, ഭിന്നശേഷി ഉള്ള വ്യക്തികൾക്ക് അടിയന്തരഘട്ടങ്ങളിൽ ചികിത്സാ സഹായം നൽകുന്ന പരിരക്ഷ പദ്ധതി, മുഴുവൻ സമയ സഹായി ആവശ്യമുള്ള 50% കൂടുതൽ ഭിന്നശേഷി ഉള്ളവരെ സംരക്ഷിക്കുന്ന അടുത്ത ബന്ധുക്കൾ, ഭിന്നശേഷിത്വം മൂലം പുറത്ത് പോയി തൊഴിൽ ചെയ്യുന്നതിന് സാധിക്കാത്ത ഭിന്നശേഷി ഉള്ളവർ എന്നിവർക്ക് സ്വയംതൊഴിൽ തുടങ്ങുന്നതിന് സാമ്പത്തിക സഹായം ലഭ്യമാക്കുന്ന സ്വാശ്രയ പദ്ധതി, , 60% മോ അതിലധികമോ ഭിന്നശേഷി ഉള്ള അമ്മമാർക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി സാമ്പത്തിക സഹായം നൽകുന്ന മാതൃജ്യോതി പദ്ധതി, ഭിന്നശേഷി ഉള്ള വ്യക്തികൾക്ക് സംസ്ഥാനത്തെ/രാജ്യത്തെ സ്ഥാപനങ്ങൾ/പരിശീലകരിൽ നിന്നും കലാ/ കായിക പരിശീലനം നേടുന്നതിന് ധനസഹായം നൽകുന്ന ശ്രേഷ്ഠം പദ്ധതി, എന്നിവയ്ക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. സഹചാരി പദ്ധതി , പരിരക്ഷ പദ്ധതി എന്നിവയ്ക്ക് ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ നേരിട്ടും മറ്റു പദ്ധതികളിൽ അപേക്ഷകൾ സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോർട്ടൽ മുഖേന ഓൺലൈൻ ആയും സമർപ്പിക്കണം. suneethi.sjd.kerala.gov.in എന്ന പോർട്ടലിൽ ഓൺലൈനായി അപേക്ഷകൾ ലഭ്യമാക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31.
(https://suneethi.sjd.kerala.gov.in).
ഭിന്ന ശേഷിക്കാർക്കുള്ള പദ്ധതി വിവരങ്ങൾ സാമൂഹ്യ നീതി വകുപ്പിന്റെ വെബ്സൈറ്റിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0486-2228160









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!