അഫ്ഗാനിസ്ഥാനില്‍ നിന്നും യുഎസ് സൈന്യത്തിന്റെ അവസാന വിമാനവും മടങ്ങി,അഫ്ഗാനില്‍ ആഘോഷം കൊഴുപ്പിച്ച് താലിബാൻ
കാബൂള്‍: തിങ്കളാഴ്ച കാബൂള്‍ സമയം അര്‍ധരാത്രിക്ക് ഒരു മിനിറ്റ് മുമ്ബ് ഹാമിദ് കര്‍സായി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് യു.എസ് വ്യോമസേനയുടെ സി-17 വിമാനം അവസാന സൈനികനെയും വഹിച്ച് മടങ്ങിയെന്ന പ്രഖ്യാപനം യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ജനറല്‍ ഫ്രാങ്ക് മക്കിന്‍സി നടത്തുേമ്ബാള് അഫ്ഗാനില്‍ ആഘോഷം കൊഴുപ്പിച്ച് താലിബാന്‍.
നഗരത്തില്‍ വെടിപൊട്ടിച്ചായിരുന്നു അര്‍ധരാത്രിക്കു ശേഷം പുലര്‍ച്ചെ വരെ നീണ്ട ആഘോഷം. ആഗസ്റ്റ് 31നകം എല്ലാ സൈനികരെയും പിന്‍വലിക്കുമെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍ നടത്തിയ പ്രഖ്യാപനമാണ് ഇതോടെ പൂര്‍ത്തീകരിച്ചത്.
കടുത്ത സുരക്ഷാ ഭീഷണിക്കിടെ അതിവേഗത്തിലായിരുന്നു ഒഴുപ്പിക്കല്‍. കാബൂള്‍ വിമാനത്താവളത്തിലും പരിസരങ്ങളിലും രണ്ടു തവണ ആക്രമണം നടന്നു. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. എന്നിട്ടും പിന്മാറ്റം പൂര്‍ത്തിയാക്കാനായത് സന്തോഷകരമാണെന്ന് യു.എസ് പറയുന്നു.
അമേരിക്ക കാബൂള്‍ വിട്ടുമടങ്ങിയതോടെ കാബൂള്‍ വിമാനത്താവളത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കാന്‍ താലിബാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. താലിബാന്‍ സര്‍ക്കാര്‍ വക്താവ് സബീഹുല്ല മുജാഹിദും പട്ടാളവും വിമാനത്താവളത്തില്‍ പ്രവേശിക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പുറത്തുവന്നിട്ടുണ്ട്. ഇവിടെ വെച്ച് കൂടുതല്‍ പ്രഖ്യാപനങ്ങള്‍ താലിബാന്‍ നടത്തുമെന്ന സൂചനയുമുണ്ട്.
എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യമുള്ള ഇടക്കാല സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നാണ് താലിബാന്‍ പ്രഖ്യാപനം.