പ്രധാന വാര്‍ത്തകള്‍
മൂന്നു വനിതകളടക്കം സുപ്രീം കോടതിയിലെ പുതിയ ഒന്‍പത് ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡൽഹി: മൂന്നു വനിതകളടക്കം സുപ്രീം കോടതിയിലെ പുതിയ ഒൻപത് ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്തു. ചീഫ് ജസ്റ്റിസ് എൻ.വി.രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. സുപ്രീം കോടതിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒൻപത് ജഡ്ജിമാർ ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത്.
കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന അഭയ് ശ്രീനിവാസ് ഓഖ, കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് ബി.വി.നാഗരത്ന, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്‌ലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബേല ത്രിവേദി, ഗുജറാത്ത് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് വിക്രം നാഥ്, സിക്കിം ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ജെ.കെ.മഹേശ്വരി, കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സി.ടി.രവികുമാർ, മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് എം.എം.സുന്ദരേഷ്, സീനിയർ അഡ്വക്കേറ്റ് പി.എസ്.നരസിംഹ എന്നിവരാണ് ഇന്നു അധികാരമേറ്റത്. ഇതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 33 ആയി.