സംസ്ഥാനത്ത് 215 പഞ്ചായത്തുകളിലും 81 നഗരസഭാ വാര്‍ഡുകളിലും ട്രിപ്പിള്‍ ലോക്ഡൗണ്‍
തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ ആരംഭിച്ചു.അതേസമയം, സംസ്ഥാനത്ത് 215 പഞ്ചായത്തുകളിലും 81 നഗരസഭാ വാര്‍ഡുകളിലും ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
എറണാകുളത്ത് 39 ഉം കോഴിക്കോട് 32 ഉം തൃശൂരില്‍ 29 ഉം പഞ്ചായത്തുകള്‍ മുഴുവനായി ട്രിപ്പിള്‍ ലോക് സൗണ്‍ പ്രഖ്യാപിച്ചു. കൊല്ലത്ത് 22 ഉം പത്തനംതിട്ടയില്‍ 17 ഉം പഞ്ചായത്തുകളില്‍ സമ്ബൂര്‍ണ ലോക്ഡൗണ്‍. ഇവിടങ്ങളില്‍ അവശ്യ സാധന കടകള്‍ മാത്രമേ പ്രവര്‍ത്തിക്കൂ.രാത്രി പത്തുമുതല്‍ രാവിലെ ആറുവരെ രാത്രി കര്‍ഫ്യൂവും നിലവില്‍ വന്നു. ആശുപത്രി യാത്രകള്‍, അവശ്യ സര്‍വീസുകള്‍, ചരക്കു നീക്കം, മരണവുമായി ബന്ധപ്പെട്ട യാത്രകള്‍, ദീര്‍ഘയാത്ര കഴിഞ്ഞുള്ള മടക്കം എന്നിവയ്ക്കു മാത്രമാണ് അനുമതി.
മറ്റുള്ള അത്യാവശ്യ യാത്രക്കാര്‍ സമീപത്തെ പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം. അനാവശ്യയാത്രക്കാരെ പലയിടങ്ങളിലും പൊലീസ് തടഞ്ഞ് മുന്നറിയിപ്പ് നല്കി വിട്ടു. കെ എസ് ആര്‍ ടിസി സര്‍വീസുകളുമുണ്ടാകില്ല. അതേസമയം, കോവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകനയോഗം ചേരും. മുഖ്യമന്ത്രി വിളിച്ച വിദഗ്ധരുടെ യോഗം നാളെ നടക്കും