Idukki വാര്‍ത്തകള്‍
നിർമലാസിറ്റിയിൽ തോട്ടത്തിൽനിന്ന് 100 കിലോ പച്ചഏലക്ക മോഷണം പോയി

വാഴവര നിർമലാസിറ്റിയിൽ തോട്ടത്തിൽനിന്ന് 100 കിലോ പച്ചഏലക്ക മോഷണം പോയി. ഇടയത്തുപാറയിൽ ഷിബുവിന്റെ പുരയിടത്തിലാണ് മോഷണം. ബുധനാഴ്‌ച രാവിലെ ഷിബു വിളവെടുക്കാനിറങ്ങിയപ്പോഴാണ് ഏലച്ചെടികളിൽ നിന്ന് കായ മോഷണം പോയതായി അറിഞ്ഞത്. കട്ടപ്പന പൊലീസിൽ വിവരം അറിയിച്ചിട്ടുണ്ട്.









































































