Idukki വാര്‍ത്തകള്‍
പട്ടംകോളനി പ്രതിഭാ സംഗമം നാളെ
പട്ടംകോളനിയുടെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി പട്ടംകോളനി പ്രതിഭാ സംഗമം നാളെ
തൂക്കുപാലം അർബൻ ബാങ്കിന് സമീപം എംജിഎം ഹാളിൽ വച്ച് നടക്കുമെന്ന്
ഭാരവാഹികൾ അറിയിച്ചു. പട്ടംകോളനിയുടെ പരിധിയിൽ വരുന്ന എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ഡിഗ്രി, പിജി പരീക്ഷകളിൽ റാങ്ക് കരസ്ഥമാക്കിയവരേയും ആദരിക്കുന്ന പരിപാടി രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് അംഗം ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്യുമെന്ന് ആഘോഷ കമ്മറ്റി ചെയർമാൻ കെ.ആർ.ഉണ്ണികൃഷ്ണൻ നായർ, ജനറൽ കൺവീനർ
ജോമോൻ താന്നിക്കൽ, വർക്കിംഗ് ചെയർമാൻ ജി.ഗോപകൃഷ്ണൻ എന്നിവർ അറിയിച്ചു.









































































