സംരംഭങ്ങൾക്കുള്ള ആശയങ്ങൾ കോളേജ് ക്യാമ്പസുകളിൽ നിന്ന് ഉരുത്തിരിയണം

അതി സൂക്ഷ്മ വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള ആശയങ്ങൾ കോളേജ് കാമ്പസുകളിൽ നിന്നും ഉരുത്തിരിയണമെന്നും അതുവഴി ചെറുകിട വ്യവസായങ്ങൾ ആരംഭിച്ച് മറ്റുള്ളവർക്ക് ജോലി നൽകുന്ന തൊഴിൽ ദാതാക്കളായി വിദ്യാർത്ഥികൾ മാറണമെന്നും ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ശ്രീമതി. ലിസമ്മ സാമുവേൽ പറഞ്ഞു. പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് സംഘടിപ്പിച്ച മിനി ഹാക്കത്തോണ്‍ ഐഡിയത്തോൺ 2k26 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശന് ചെറുവത് ഐ.എ.എസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. യുവതലമുറ സംരംഭകത്വത്തിലേക്ക് ആകർഷിക്കപ്പെടുന്നത് വഴി സാമ്പത്തിക പുരോഗതിക്കായുള്ള യുവതയുടെ ലക്ഷ്യം പൂര്‍ത്തിയാക്കുവാന്‍ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 25 ലേറെ ഹയർസെക്കൻഡറി സ്കൂളുകളിൽ നിന്നായി 52 വ്യത്യസ്തവും നൂതനവുമായ ആശയങ്ങൾ ഐഡിയത്തോണിൽ അവതരിപ്പിക്കപ്പെട്ടു. മികച്ച ആശയങ്ങൾ പ്രവർത്തി പദത്തിൽ എത്തിക്കുമെന്ന് ജില്ലാ ഭരണകൂടവും, വ്യവസായ വകുപ്പും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ഇന്‍ക്യുബേഷന്‍ ആന്‍ഡ് ഇന്റസ്ട്രീ കണക്റ്റ് ഡയറക്ടര്‍ ഡോ. ഷെറിന് സാം ജോസ് സ്റ്റാര്‍ട്ട് അപ്പ് മിഷനുകളെ കുറിച്ച് ക്ലാസുകള്‍ നയിച്ചു. ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഓഫീസര്‍ ജ്യോതി ലക്ഷ്മി ടി ഡി ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു .
പരിപാടികള്‍ക്ക് കോളേജ് അസിസ്റ്റന്റ് സെക്രട്ടറി ജോസ് ആന്റണി, വകുപ്പ് മേധാവി ജിന്റുമോള്‍ ജോണ്‍, മോനിഷ എം മോഹനൻ, പ്രെയിസി ആന്റണി, റിന്റാമോൾ മാത്യു, നാന്‍സി ഡിക്രൂസ്, ആന്റോ ജോസഫ്, അർഷന രാജീവ്, ശ്രീലക്ഷ്മി ബാബു, മരിയ ജോസഫ്, അജിത് എ, വിദ്യാർത്ഥി കോർഡിനേറ്ററുമാരായ അനുമോള്‍ അജി, കാര്‍ത്തിക് വി എസ് എന്നിവര്‍ നേതൃത്വം നല്കി






































































































































