കർഷക കോൺഗ്രസ് കട്ടപ്പന മുൻസിപ്പൽ മണ്ഡലം പ്രസിഡന്റായി CM മത്തായിയുടെ ചുമതലയേൽക്കും മണ്ഡലത്തിെലെ മികച്ച കർഷക പ്രതിഭകളെ ആദരിക്കലും നടന്നു

കർഷക കോൺഗ്രസ് കട്ടപ്പന മുൻസിപ്പൽ മണ്ഡലം പ്രസിഡന്റായി C M മത്തായി ചുമതല ഏറ്റെടുത്തു.അതോടൊപ്പം 21 അംഗ മണ്ഡലം കമ്മറ്റി ഭാരവാഹികളും ചാർജെടുത്തു.
കട്ടപ്പന സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളനത്തിൽ കട്ടപ്പന മണ്ഡലത്തിലെ മികച്ച കർഷക പ്രതിഭകളായ സന്തോഷ് PK പാറക്കൽ, മിനി ജോൺ പാറപ്പറമ്പിൽ , വർക്കി തോമസ് മങ്ങാട്ട്, നോബിൾ തോമസ് താന്നിവിള എന്നിവരെ കർഷക പുരസ്ക്കാരങ്ങൾ നൽകി ആദരിച്ചു.
സമ്മേളനം UDF ജില്ല ചെയർമാൻ ജോയി വെട്ടിക്കുഴി ഉൽഘാടനം ചെയ്തു.കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനാട്ട് അദ്ധ്യക്ഷനായിരന്നു.KPCC സെക്രട്ടറി തോമസ് രാജൻമുഖ്യ പ്രഭാഷണം നടത്തി.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടോമിപാലക്കൻ കട്ടപ്പന മുൻസിപ്പാലിറ്റിയിൽ നിന്നും തെരഞ്ഞടുക്കപ്പെട്ട കർഷക പ്രതിഭകൾക്ക് കർഷക പുരസ്ക്കാരം നൽകി ആദരിച്ചു.കർഷക കോൺഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട CM മത്തായി ക്ക് മിനിക്സ് ബുക്ക് നൽകി ചുമതല ഏൽപിച്ചു.
21 അംഗ മണ്ഡലം കമ്മറ്റിയുടെ പ്രഖ്യാപനം നിയോജക മണ്ഡലം പ്രസിഡന്റ് സ്യൂട്ടർ നിർവഹിച്ചു. നേതാക്കളായ മനോജ് അഗസ്റ്റിൻ, P S മേരി ദാസൻ , K S രാജീവ്,പ്രശാന്ത് രാജു , ബീനാ റ്റോമി , സോണിയ ജെയ്ബി, ലിസി ജോണി, KD രാധാകൃഷ്ണൻ നായർ ,രെഞ്ചിനി സജീവ്, സോജൻ വെളിഞ്ഞാലിൽ, സോണിയാ കവുങ്ങും കര മോഹനൻ നായർ , P S രാജപ്പൻ , ജോർജ് കുട്ടി നടക്കൽ, എന്നിവർ സംസാരിച്ചു.






































































































































