San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കൊളുക്കുമലയിൽ സൂര്യോദയം കാണാൻ പോകുന്നവരുടെ ശ്രദ്ധയ്ക്ക്; ബുക്ക് ചെയ്താലും വാഹനം ലഭിക്കുന്നില്ല



രാജകുമാരി ∙ സൂര്യനെല്ലി കൊളുക്കുമലയിൽ സൂര്യോദയം കാണാനെത്തുന്ന സഞ്ചാരികൾക്ക് ബുക്ക് ചെയ്ത വാഹനം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകം. ടൂറിസം വകുപ്പിന്റെ ആപ് വഴി ജീപ്പ് ബുക്ക് ചെയ്യുന്ന സഞ്ചാരികൾക്കാണ് ഇത്തരത്തിലുള്ള അനുഭവമുണ്ടാകുന്നത്. കഴിഞ്ഞ ദിവസവും ആലുവയിൽ നിന്നെത്തിയ സഞ്ചാരികൾക്ക് സൂര്യനെല്ലിയിലെത്തിയപ്പോൾ ജീപ്പ് ലഭിച്ചില്ല. നേരത്തെ ബുക്ക് ചെയ്ത ജീപ്പിന്റെ ഡ്രൈവറാണെന്ന് പറഞ്ഞ് ഒരാൾ ഇവരെ ഫോണിൽ വിളിക്കുകയും ജീപ്പ് കേടാണെന്നും അതിനാൽ ബുക്കിങ് കാൻസൽ ചെയ്യണമെന്നും അറിയിച്ചിരുന്നു. എന്നാൽ ഇതിനായി ഔദ്യോഗിക അറിയിപ്പ് ലഭിക്കാത്തതിനാൽ സഞ്ചാരികൾ കഴിഞ്ഞ ദിവസം പുലർച്ചെ നാലരയോടെ സൂര്യനെല്ലിയിലെത്തി. എന്നാൽ ഇൗ സമയം ഇവിടെ വാഹനം എത്തിയില്ല. ഡിടിപിസി ഉദ്യോഗസ്ഥരും ഇൗ സമയം ഇവിടെയുണ്ടായിരുന്നില്ല. തുടർന്ന് ഉദ്യോഗസ്ഥരെത്തി ആറരയോടെ വാഹനം എത്തുമെന്ന് അറിയിച്ചു. ആറരയ്ക്ക് ശേഷം കൊളുക്കുമലയിലേക്ക് പോയാൽ സൂര്യോദയം കാണാൻ കാണാൻ കഴിയില്ലെന്ന് പറഞ്ഞ സഞ്ചാരികൾ പ്രതിഷേധിച്ചു.

സമാനമായി ബുക്ക് ചെയ്ത വാഹനം ലഭിക്കാത്ത മറ്റ് സഞ്ചാരികളും പ്രതിഷേധവുമായി രംഗത്തെത്തി. ഇവർ കൊളുക്കുമലയിൽ റോഡ് ഉപരോധിച്ചു. ഒരു മണിക്കൂറിന് ശേഷം ഇവിടെയെത്തിയ ജീപ്പ് ഡ്രൈവർമാർ വാഹനം സജ്ജമാക്കാമെന്ന് അറിയിച്ചതോടെയാണ് സഞ്ചാരികൾ പ്രതിഷേധം അവസാനിപ്പിച്ചത്. 3200 രൂപയാണ് ഡിടിപിസിയുടെ ബുക്കിങ് ആപ്പ് വഴി വാഹനം ബുക്ക് ചെയ്യുമ്പോൾ നൽകേണ്ടത്. ഇൗ തുക അപര്യാപ്തമാണെന്നും ബുക്കിങ് സംവിധാനവും ടേൺ വ്യവസ്ഥയും ഒഴിവാക്കി കൊളുക്കുമല ട്രെക്കിങ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നേരത്തെ ഡ്രൈവർമാർ 3 ദിവസത്തോളം സർവീസ് നിർത്തി വച്ച് സമരം നടത്തിയിരുന്നു. എന്നാൽ ഡിടിപിസി ഇവരുടെ ആവശ്യം അംഗീകരിച്ചില്ല. ബുക്കിങും ടേൺ വ്യവസ്ഥയും ഒഴിവാക്കിയാൽ സഞ്ചാരികളിൽ നിന്ന് ചില ഡ്രൈവർമാർ കൂടുതൽ പണം വാങ്ങി ട്രെക്കിങ് നടത്തുമെന്നാണ് അധികൃതരുടെ വാദം. ഡ്രൈവർമാർ തന്നെ ആപ്പ് വഴി വാഹനം ബുക്ക് ചെയ്ത്, പുറത്തു നിന്നുള്ള സഞ്ചാരികളോട് കൂടുതൽ പണം നൽകിയാൽ കൊളുക്കുമലയിലേക്ക് കൊണ്ടു പോകാം എന്ന് വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകളും വ്യാപകമാണ്.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button