കുട്ടികളിൽ സമാധാനത്തിന്റെ സന്ദേശമുയർത്തി മോഡൽ ലയൺസ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീൻ സിറ്റി പീസ് പോസ്റ്റർ മത്സരം സംഘടിപ്പിച്ചു

വെള്ളയാംകുടി സെന്റ് ജെറോം യു.പി. സ്കൂളിൽ നടത്തിയ മത്സരത്തിൽ വിജയികളായവർക്ക് ക്യാഷ് പ്രൈസും നൽകി. 11, 12, 13 വയസ് പ്രായമുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച മത്സരത്തിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു.സോൺ ചെയർപേഴ്സൺ അഡ്വ. ജോർജ് വേഴാമ്പത്തോട്ടം മുഖ്യപ്രഭാഷണം നടത്തി.മത്സരത്തിൽ കട്ടപ്പന ഗവൺമെന്റ് ഹൈസ്കൂളിലെ അക്ഷയ് അനുമോദ് ഒന്നാം സമ്മാനവും വെള്ളയാംകുടി സെന്റ് ജെറോം സ്കൂളിലെ സയന സന്തോഷ് രണ്ടാം സമ്മാനവും ഇതേ സ്കൂളിലെ അഗസ്റ്റ് എ. മൂന്നാം സമ്മാനവും നേടി. അസീസി സ്കൂളിലെ പ്രിയങ്ക ഷാജിക്ക് പ്രത്യേക അസമ്മാനവും ലഭിച്ചു.സെന്റ് ജെറോം സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയ് മാത്യു, ക്ലബ് സെക്രട്ടറി ലൂക്കാ ജോസഫ്, ഡയറക്ടർ ബെന്നി എം.എ., പ്രസിഡന്റ് ജേക്കബ് കോര എന്നിവർ സമ്മാനദാനം നിർവഹിച്ചു. ട്രഷറർ ജെയ്സൺ ചാക്കോ ജേക്കബ് കോര എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.






































































































































