San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മൂന്നാറിൽ കുരുങ്ങി ടൂറിസം, അഴിയാക്കുരുക്കായി ഗതാഗതപ്രശ്‌നം, ട്രാഫിക് സമിതി തീരുമാനങ്ങളും പാളി



മൂന്നാർ : സംസ്ഥാനത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മൂന്നാറിലെ ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്താനാവാതെ അധികാരികൾ കുഴങ്ങുന്നു. സഞ്ചാരികൾ കൂട്ടത്തോടെയെത്തുന്നതോടെ മണിക്കൂറുകളോളം റോഡുകൾ നിശ്ചലമാകുന്നത് ഇവിടുത്തെ നിത്യസംഭവമായി മാറി. പ്രശ്നപരിഹാരത്തിനായി ട്രാഫിക് അഡ്വൈസറി കമ്മിറ്റി എടുക്കുന്ന തീരുമാനങ്ങൾ പോലും അട്ടിമറിക്കപ്പെടുകയാണെന്ന ആരോപണവും ശക്തമാണ്.

വീതികുറഞ്ഞ റോഡുകൾ വില്ലനാകുന്നു

പ്ലാന്റേഷൻ മേഖലയായ മൂന്നാറിൽ മിക്കയിടങ്ങളിലും ഒന്നോ രണ്ടോ വാഹനങ്ങൾക്ക് മാത്രം കടന്നുപോകാൻ ശേഷിയുള്ള വീതികുറഞ്ഞ റോഡുകളാണുള്ളത്. വലിയ ടൂറിസ്റ്റ് ബസുകൾ കൂട്ടത്തോടെ എത്തുന്നതാണ് കുരുക്ക് മണിക്കൂറുകളോളം നീളാൻ പ്രധാന കാരണം. ദീർഘവീക്ഷണത്തോടെ റോഡുകൾ വീതികൂട്ടുകയും നിശ്ചിത ഇടങ്ങളിൽ മാത്രം പാർക്കിങ് അനുവദിക്കുകയും ചെയ്താൽ മാത്രമേ ഇതിന് താത്‌കാലിക ആശ്വാസമെങ്കിലും കണ്ടെത്താനാവൂ.

പാർക്കിങ്ങിന് ഭൂമിയില്ലെന്ന് സർക്കാർ


പാർക്കിങ് സൗകര്യമൊരുക്കാൻ മൂന്നാർ വില്ലേജ് പരിധിയിൽ അനുയോജ്യമായ സർക്കാർ ഭൂമിയില്ലെന്നാണ് ദേവികുളം തഹസിൽദാർ ജില്ലാ കളക്ടർക്ക് സമർപ്പിച്ച ഫീൽഡ് സർവേ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പ്രദേശത്തെ ഭൂമിയുടെ കൈവശാവകാശമുള്ള കെ.ഡി.എച്ച്.പി കമ്പനിയുമായി സർക്കാർ തലത്തിൽ ചർച്ച നടത്തിയാൽ മാത്രമേ ഭൂമി ലഭ്യമാക്കാൻ സാധിക്കൂ. പാർക്കിങ് കേന്ദ്രത്തിന് ഭൂമി ലഭിക്കാത്തത് മൂലം മൂന്നാർ ഗ്രാമപ്പഞ്ചായത്ത് ലക്ഷ്യമിട്ട അത്യാധുനിക മൾട്ടിലെവൽ പാർക്കിങ് സമുച്ചയ പദ്ധതിയും അനിശ്ചിതത്വത്തിലായി. പദ്ധതിക്കായി റവന്യൂ ഭൂമി വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. റോഡരികിലെ അനധികൃത പാർക്കിങ് മൂലം ആംബുലൻസ് അടക്കമുള്ള അടിയന്തര സർവീസുകൾ പോലും വഴിയിൽ കുടുങ്ങുന്ന അവസ്ഥയാണ്.

പ്രഹസനമാകുന്നുതീരുമാനങ്ങൾ

ഗതാഗത ഉപദേശകസമിതി കൈക്കൊള്ളുന്ന തീരുമാനങ്ങൾ പ്രഹസനമാകുന്നതാണ് പ്രതിസന്ധി ഇത്രത്തോളം രൂക്ഷമാക്കുന്നത്. കഴിഞ്ഞ ജൂൺ 30-ന് മുൻപ് നടപ്പാക്കാൻ എം.എൽ.എ.യുടെയും സബ് കളക്ടറുടെയും നേതൃത്വത്തിൽ യോഗം ചേർന്ന് വിവിധ തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നു. സർവകക്ഷിയോഗം ഇത് അംഗീകരിച്ചതുമാണ്.

എന്നാൽ, ദേശീയപാതയിലെ ചില വഴിയോരക്കടകൾ പൊളിച്ചുനീക്കിയതും പഴയ മൂന്നാറിൽ ബൈപ്പാസ് വഴി വൺവേ ഏർപ്പെടുത്തിയതും ഒഴിച്ചാൽ മറ്റ് പ്രധാന തീരുമാനങ്ങളൊന്നും നടപ്പായില്ല.

രാഷ്ട്രീയ ഇടപെടലുകളെത്തുടർന്ന് നിർദ്ദേശങ്ങൾ അട്ടിമറിക്കപ്പെടുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. ശാശ്വത പരിഹാരമായി പാർക്കിങ് സമുച്ചയങ്ങൾ നിർമിക്കാതെ താത്‌കാലിക നിയന്ത്രണങ്ങൾ കൊണ്ട് ഗതാഗതക്കുരുക്കിന് പരിഹാരമാകില്ലെന്ന് ടൂറിസം മേഖലയിലുള്ളവരും വ്യക്തമാക്കുന്നു.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button