പ്രധാന വാര്ത്തകള്
കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില് രാജ്യത്തെ പ്രതിപക്ഷ പാര്ട്ടികള് ഇന്ന് യോഗം ചേരും
കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില് രാജ്യത്തെ പ്രതിപക്ഷ പാര്ട്ടികള് ഇന്ന് യോഗം ചേരും.വെര്ച്വലായാണ് യോഗം നടത്തുന്നത്. പശ്ചിമബംഗാള് മുഖ്യമന്ത്രി മമത ബാനര്ജി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എന്സിപി അധ്യക്ഷന് ശരത്പവാര് ഉള്പ്പടെയുള്ള നേതാക്കള് യോഗത്തില് പങ്കെടുക്കും.
ഇന്ധന വില വര്ധന, കര്ഷക പ്രശ്നം, പെഗാസസ് തുടങ്ങിയ വിഷയങ്ങളും ഫോണ് ചോര്ത്തല് അടക്കമുള്ള വിഷയങ്ങള് ചര്ച്ചയായേക്കും എന്നാണു റിപ്പോര്ട്ട്. അതേസമയം ആം ആദ്മി പാര്ട്ടിയെയും ബിഎസ്പിയെയും യോഗത്തിലേക്ക് വിളിച്ചിട്ടില്ല.