Idukki വാര്‍ത്തകള്‍
കേരള കർഷക യൂണിയൻ സംസ്ഥാന പ്രതിനിധി സമ്മേളനം 24 – ന് കോട്ടയത്ത്

കേരള കർഷക യൂണിയൻ സംസ്ഥാന പ്രതിനിധി സമ്മേളനം 24 – ന് കോട്ടയം കേരളാ കോൺഗ്രസ് ഓഫീസ്ഹാളിൽ നടത്തപ്പെടുന്നതാണ്. രാവിലെ 11.30 -ന് രജിസ്ട്രേഷൻ 11 – 45-ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കർഷക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ അദ്ധ്യക്ഷത വഹിക്കും. കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ സെക്രട്ടറി ജനറൽ ജോയി അബ്രാഹം ഡെപ്യൂട്ടി ചെയർമാൻമാരായ ടി.യു. കുരുവിള, ഫ്രാൻസിസ് ജോർജ് എം.പി, തോമസ് ഉണ്ണിയാടൻ സംസ്ഥാന കോ- ഓർഡിനേറ്റർ അപു ജോൺ ജോസഫ് കോട്ടയം ജില്ലാ പ്രസിഡണ്ട് ജെയ്സൺ ജോസഫ് കർഷക യൂണിയൻ സംസ്ഥാന ഓഫീസ്ചാർജ് ജനറൽ സെക്രട്ടറി ജോസ് ജെയിംസ് നിലപ്പന എന്നിവർ പ്രസംഗിക്കും. സംസ്ഥാന ഭാരവാഹികൾ, 14 ജില്ലാ പ്രസിഡണ്ടുമാർ തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകും…..









































































