കർഷകർക്ക് ആശ്വാസ വാർത്ത;സംസ്ഥാനത്ത് റബര്വില എട്ടുവര്ഷത്തെ ഏറ്റവും ഉയര്ന്ന നിലയില്
സംസ്ഥാനത്ത് റബര്വില എട്ടുവര്ഷത്തെ ഏറ്റവും ഉയര്ന്ന നിലയില്. വ്യാഴാഴ്ച ആര്.എസ്.എസ് -4 ഇനത്തിെന്റ വില കിലോക്ക് 178.50 രൂപയാണ്. ഇപ്പോഴത്തെ പ്രവണതയനുസരിച്ച് വില വീണ്ടും ഉയരുമെന്നാണ് വ്യാപാര കേന്ദ്രങ്ങളുടെ സൂചന.
മഴക്കാലത്ത് ടാപ്പിങ് കുറവായതിനാല് വിപണിയില് റബര് എത്താത്തതും വിലകൂടാന് കാരണമായിട്ടുണ്ട്. ഇനിയും വില കൂടുമെന്നുകരുതി കൈയിലുള്ള റബര് വില്ക്കാതെ സൂക്ഷിക്കുന്ന കര്ഷകരുമുണ്ട്.
സര്ക്കാര് 170 രൂപ തറവില പ്രഖ്യാപിച്ചിട്ടുള്ളതിനാല് കര്ഷകര്ക്ക് ആത്മവിശ്വാസം വര്ധിച്ചതാണ് ഇതിനുകാരണം. 2013 ജൂൈലയില് 196 രൂപ വരെ വിലയെത്തിയശേഷം വില താഴേക്കുപോകുകയായിരുന്നു. ഇതിനുശേഷം ആദ്യമായാണു വില ഇത്രയും ഉയരുന്നത്. 2012ല് 242 രൂപവരെ വില ഉയര്ന്നിരുന്നു.