ലോക റെഡ് ക്രോസ്സ് ദിനാചരണവും ലഹരി വിരുദ്ധ ക്യാമ്പയിൽ ഇടുക്കി ജില്ലാ തല ഉദ്ഘാടനവും കട്ടപ്പനയിൽ നടന്നു


ലോക റെഡ് ക്രോസ്സ് ദിനാചരണവും ലഹരി വിരുദ്ധ ക്യാമ്പയിൽ ഇടുക്കി ജില്ലാ തല ഉദ്ഘാടനവും കട്ടപ്പനയിൽ നടന്നു.
കട്ടപ്പന DYSP നിഷാദ്മോൻ വി.എ ഉദ്ഘാടനം ചെയ്തു
ലോക റെഡ് ക്രോസ്സ് ദിനാചരണവും ഇടുക്കി ജില്ലാ തല ലഹരി വിരുദ്ധ ക്യാമ്പയിനും ഓസാനം ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. റെഡ് ക്രോസ് ഇടുക്കി ജില്ലാ സെക്രട്ടറി എം.ഡി അർജ്ജുനൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
കട്ടപ്പന ഡിവൈഎസ്പി ,. വി .എ നിഷാന്ത് മോൻ ലോക റെഡ് ക്രോസ്സ് ദിനാചരണവും ലഹരി വിരുദ്ധ ക്യാമ്പയിനും ഉദ്ഘാടനം ചെയ്തു.
കട്ടപ്പന സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി.
ഇടുക്കി ജില്ലാ ജെ ആർ സി കോഓർഡിനേറ്റർ ജോർജ് ജേക്കബ് ആമുഖ പ്രഭാഷണം നടത്തി.
ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്ക് കട്ടപ്പന സബ് ഇൻസ്പെക്ടർ അഭിജിത്ത് എം.എസ് നേതൃത്വം നൽകി.
ഐആർ സി എസ് സംസ്ഥാന മാനേജിംഗ് കമ്മിറ്റി അംഗം പി.എം ഫ്രാൻസിസ്, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ജോയി ആനിത്തോട്ടം, ഷാജി നെല്ലിപ്പറമ്പിൽ, ജിറ്റി കെ ജെയിംസ്, ശരണ്യാമോൾ പി.എസ്, ആഷ്ലി എന്നിവർ ആശംസകൾ അർപ്പിച്ചു.