Idukki വാര്‍ത്തകള്‍
മതസ്പർദ്ദ വളർത്തൽ, തെറ്റിദ്ധാരണ പടർത്തൽ ഉൾപ്പെടെ ചൂണ്ടിക്കാണിച്ച് കട്ടപ്പന പോലീസിൽ പരാതിനൽകി യുവമോർച്ച നേതാവ് ഗൗതം കൃഷ്ണ.


ഓപ്പറേഷൻ സിന്ദൂറിനെ അധിഷേപിച്ച് ഇന്ത്യൻ സൈന്യത്തെ ഹിന്ദുത്വ തീവ്രവാദികൾ എന്ന് മുദ്രകുത്തിക്കൊണ്ട് നിലവിലെ സാഹചര്യത്തിൽ മതേതര ഇന്ത്യയിൽ മതസ്പർദ്ദ വളർത്താനും, ഇന്ത്യൻ സൈന്യം ഇസ്ലാമുകൾക്ക് എതിരാണ് എന്ന തെറ്റിദ്ധാരണ പരത്തുവാനും ശ്രമിച്ച്കൊണ്ടുള്ള വിവാദപരമായ പോസ്റ്റ് ഫേസ്ബുക്കിൽ കുറിച്ച ജോസഫ് മക്കോളിക്കും ആ പോസ്റ്റ് ഷെയർ ചെയ്തു പിന്തുണച്ച കാലടി സംസ്കൃത സർവകലാശാല അധ്യാപകനായ സംഘമേശനും എതിരെ കട്ടപ്പന DYSP ക്ക് പരാതി നൽകി…
മതേതര ഇന്ത്യയിൽ ഇരുന്ന്കൊണ്ട് ഇത്തരത്തിൽ ഒരു പോസ്റ്റ് ഇടാൻ ഇവർക്ക് എങ്ങിനെ ധൈര്യം വരുന്നു എന്നത് വളരെയധികം ചർച്ച ചെയ്യപ്പെടേണ്ട വിഷയം ആണ്