‘വിഴിഞ്ഞം പദ്ധതി ഉമ്മൻ ചാണ്ടിയുടെ കുഞ്ഞ്’; എം.എം ഹസൻ


വിഴിഞ്ഞം ഉമ്മൻ ചാണ്ടിയുടെ കുഞ്ഞാണെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. വിഴിഞ്ഞം പദ്ധതിയുടെ ഭ്രൂണാവസ്ഥയിൽ തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചവരാണ് സിപിഐഎം. ഈ പദ്ധതി യാഥാർഥ്യമാക്കിയ യുഡിഎഫ് സർക്കാരിന്റെ പ്രതിനിധിയായ പ്രതിപക്ഷനേതാവിനെ ഇങ്ങനെയാണോ പരിപാടിയിൽ പങ്കെടുക്കാൻ വിളിക്കേണ്ടത്. തങ്ങളുടെ സർക്കാർ ഭരിച്ചിരുന്നകാലത്തും പ്രധാനമന്ത്രി പങ്കെടുത്തിരുന്ന ഒരുപാട് പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടിയിൽ പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നതിൽ സംസ്ഥാനസർക്കാരിന് പൂർണമായും വിയോജിപ്പാണ് ഉള്ളത് എം എം ഹസൻ വിമർശിച്ചു.
കെ കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന സമയത്താണ് വിഴിഞ്ഞം പദ്ധതിയെ കുറിച്ചുള്ള ആലോചന ഉണ്ടായിരുന്നതെന്ന് രമേശ് ചെന്നിത്തല. വിഴിഞ്ഞം പദ്ധതിയെപ്പറ്റി പഠനം നടത്താനും ഒരു സ്വകാര്യ ഏജൻസിയെ അതിനായി ചുമതലപ്പെടുത്തുകയും അദ്ദേഹം ചെയ്തിരുന്നു. പക്ഷെ ഇന്നത്തെ തുറമുഖ മന്ത്രി വി എൻ വാസവൻ അക്കാര്യങ്ങളെല്ലാം വിസ്മരിക്കുകയാണ് ഉണ്ടായത്. അദ്ദേഹം വിഎസ് അച്യുതാനന്ദനും നായനാർക്കും മാത്രമാണ് അദ്ദേഹം ക്രെഡിറ്റ് കൊടുത്തത് . ഇതൊക്കെ ചരിത്ര വസ്തുതയെ വളച്ചൊടിക്കുന്നതാണെന്ന് ചെന്നിത്തല കൂട്ടിച്ചേർത്തു.
ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് ഇതേ പദ്ധതിക്കെതിരെ ചെയ്യാവുന്നതെല്ലാം ഈ സർക്കാർ ചെയ്തു കഴിഞ്ഞു. എന്നിട്ടും നിശ്ചയധാർട്യത്തോടെ വിഴിഞ്ഞം പദ്ധതിയുടെ കരാർ ഒപ്പിടുകയും നടപ്പാക്കാനുള്ള എല്ലാ പരിപാടികൾ ചെയ്യുകയും കല്ലിടൽ അടക്കമുള്ള കാര്യങ്ങൾ ചെയ്തിരുന്നത് യുഡിഎഫ് സർക്കാരിന്റെ കാലത്താണെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിൽ നിന്നും ഹെലികോപ്ടർ മാർഗം പ്രധാനമന്ത്രി നരേന്ദ്രമോദി വിഴിഞ്ഞം തുറമുഖത്തിലേക്ക് പുറപ്പെട്ടു. വിഴിഞ്ഞം തുറമുഖത്ത് പ്രത്യേകം വിഴിഞ്ഞം തുറമുഖത്ത് സജ്ജമാക്കി ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി തുറമുഖം നടന്ന് കാണും. മുഖ്യമന്ത്രി പിണറായ വിജയനും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. ഗവര്‍ണറും മുഖ്യമന്ത്രിയുടക്കം 17 പേരായിരിക്കും ഉദ്ഘാടന വേദിയിലുണ്ടാകുക. 45 മിനിറ്റോളം പ്രധാനമന്ത്രി സംസാരിക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് തലസ്ഥാനം. വിഴിഞ്ഞം തുറമുഖ കമ്മീഷനിങിൽ പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ട്. ഇതിനോടകം ആയിരങ്ങളാണ് വിഴിഞ്ഞത്ത് എത്തിയിട്ടുള്ളത്.