Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അവസരം




അടിമാലി, മറയൂര്‍, മൂന്നാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു. പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. 20 നും 35 നും ഇടയില്‍ പ്രായമുള്ളതും ഇടുക്കി ജില്ലയില്‍ താമസിക്കുന്നതും 1 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളതുമായ യുവതീ യുവാക്കള്‍ക്കാണ് അവസരം. ഡി.സി.എ, മലയാളം ടൈപ്പിങ്, ഓണ്‍ലൈന്‍ അപേക്ഷകള്‍ തയ്യാറാക്കുന്നതിലുള്ള പരിജ്ഞാനം എന്നിവയാണ് യോഗ്യത. ദേവികുളം താലൂക്കിലെ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേയ്ക്കാണ് നിയമനം. പ്രതിമാസം 16500 രൂപ ഓണറേറിയം ലഭിക്കും. താല്‍പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷ, ബയോഡേറ്റ, ജാതി ,വരുമാനം ,യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ഒക്ടോബര്‍ 5 ന് രാവിലെ 11 മണിയ്ക്ക് അടിമാലി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് 04864224399.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!