ജെ. പി. എം. കോളേജിൽ പരിസ്ഥിതിദിനാഘോഷം സംഘടിപ്പിച്ചു.


ലബ്ബക്കട : ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ. എസ്. എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനാഘോഷം നടത്തപ്പെട്ടു.
മാട്ടുക്കട്ട ഗവ. എൽ. പി. സ്കൂളങ്കണത്തിൽ പച്ചക്കറിത്തോട്ടത്തിനാവശ്യമായ ക്രമീകരണങ്ങളൊരുക്കിയും ഫലവൃക്ഷത്തൈകൾ നട്ടുമാണ് ലോകപരിസ്ഥിതിദിനാഘോഷങ്ങളുടെ ഭാഗമായ് പരിപാടി സംഘടിപ്പിച്ചത്.
അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ അന്ന ഇമ്മാനുവേൽ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ സോണിയ ജെറി അധ്യക്ഷയായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രെസ്സ് റാണി തോമസ് മുഖ്യപ്രഭാഷണം നടത്തി.
സ്കൂൾ സീനിയർ അസിസ്റ്റന്റ് മനോജ് കുമാർ സി. കെ, പി. റ്റി. എ. പ്രസിഡന്റ് ഷിന്റോ പീറ്റർ എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം കോ-ഓർഡിനേറ്റർ മനു. ടി ഫ്രാൻസിസ് സ്വാഗതവും പ്രോഗ്രാം ഓഫീസർ ടിജി. ടോം നന്ദിയുമർപ്പിച്ചു.
തുടർന്നുനടന്ന പരിപാടികൾക്കു അധ്യാപകരും രക്ഷകർത്താക്കളും നേതൃത്വം നൽകി.