കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾസിനിമ
പൃഥ്വിരാജിന്റെ പുതിയ ചിത്രം ‘നോബഡി’യുടെ പൂജ നടന്നു


മമ്മൂട്ടിയുടെ റോഷാക്ക് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീർ പൃഥ്വിരാജ് സുകുമാരനെ നായകനാക്കി സംവിധാനം ചെയ്യുന്ന നോബഡിയുടെ പൂജ ചടങ്ങ് എറണാകുളത്ത് പിക്ക്‌ചേഴ്‌സ്ഖ് വെല്ലിംഗ്ടൺ ഐലൻഡിൽ വെച്ച് നടന്നു. എന്ന് നിന്റെ മൊയ്ദീൻ, കൂടെ തുടങ്ങിയ പ്രേക്ഷക പ്രീതി നേടിയ ചിത്രങ്ങൾക്ക് ശേഷം പാർവതി തിരുവോത്ത് വീണ്ടും പൃഥ്വിരാജിന്റെ നായികയാകുകയാണ് നോബഡിയിലൂടെ എന്നത് ശ്രദ്ധേയമാണ്.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ഇ-ഫോർ എക്സ്പീരിമെന്റ്സിന്റെ ബാനറിൽ മുകേഷ് മെഹ്ത്തയും, സി വി സാരഥിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിനും പാർവതിക്കുമൊപ്പം ഹക്കീം ഷാ, അശോകൻ, മധുപാൽ, ലുക്ക്മാൻ അവറാൻ, ഗണപതി, വിനയ് ഫോർട്ട് തുടങ്ങിയവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്.