KTGA കട്ടപ്പന മേഖല വനിത ദിന ആഘോഷം മാർച്ച് 8 4 PM.ന് റോട്ടറി ക്ലബ് ഓഫ് ഹെറിറ്റേജ് ഹാളിൽ

അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8 ഞായർ നാലുമണിക്ക് കട്ടപ്പന മേഖലയിലെ വനിതാ വസ്ത്ര വ്യാപാരികളുടെ മീറ്റിംഗും ഇഫ്താർ സംഗമവും കട്ടപ്പനയിൽ റോട്ടറി ക്ലബ്ബ് ഓഫ് ഹെറിറ്റേജ്(സാഗര തീയറ്റർ റോഡിൽ ) ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു പ്രസിഡണ്ട് ശ്രീമതി അഞ്ചു അനീഷിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗo കട്ടപ്പന നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി ലീലാമ്മ ബേബി ഉദ്ഘാടനം ചെയ്യും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും സിനിമാ താരവുമായ കുമാരി ദേവനന്ദ രതീഷ് മുഖ്യ അതിഥി ആയിരിക്കും 150 ഓളം ഭിന്നശേഷിക്കാരായ വനിതകളെ സംരക്ഷിക്കുന്ന നരിയമ്പാറയിലെ അസീസി സ്നേഹാശ്രമത്തിലെ സിസ്റ്റേഴ്സിനെ ആദരിക്കും മുതിർന്ന വനിതാ വസ്ത്ര വ്യാപാരികളെ ആദരിക്കുകയും . KT GA കട്ടപ്പന മേഖലയിൽ പുതിയതായി തിരെഞ്ഞെടുത്ത ഭാരവാഹികൾക്ക് സ്വീകരണം നൽകും. യോഗത്തിൽ കട്ടപ്പന മേഖല പ്രസിഡണ്ട് സന്തോഷ് ദേവസ്യ ജില്ലാ സെക്രട്ടറി അഹമ്മദ് കബീർ . മേഖല സെകട്ടറി അലന്റ് നിരവത്ത്
വനിതാ വിംഗ് സെക്രട്ടറി ജസ്ന നൗഷാദ് ട്രഷറർ . ജീവാ തോമസ് തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിക്കും
6.30 ന് . ഇഫ്ത്താർ സംഗമത്തോടു കൂടി മീറ്റിംഗ് അവസാനിക്കും.









































































