Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

വിൽപനക്കായി സൂക്ഷിച്ചിരുന്ന 1.980 ഗ്രാം കഞ്ചാവുമായി യുവാവിനേ വണ്ടൻമേട് പോലീസ് പിടികൂടി



വിൽപനക്കായി സൂക്ഷിച്ചിരുന്ന 1.980 ഗ്രാം കഞ്ചാവുമായി യുവാവിനേ വണ്ടൻമേട് പോലീസ് പിടികൂടി.
വണ്ടൻമേട് ഹേമക്കടവ് പുതുപ്പറമ്പിൽ
ഡിജോ ജയിംസ് ആണ് പിടിയിലായത്.



രാവിലേ 8.30 ഓടെയാണ് ഹേമക്കടവ് പമ്പ് ഹൗസിന് സമീപമുള്ള ഡിജോയുടെ വീട്ടിൽ നിന്നും കഞ്ചാവ് കണ്ടെടുത്തത്.സംസ്ഥാന വ്യാപകമായി നടത്തിയ ഡി. ഹണ്ട് എന്ന പേരിലുള്ള പരിശോധനയിലാണ് പ്രതി പിടിയിലായത്.തമിഴ്നാട്ടിൽ നിന്നും കഞ്ചാവെത്തിച്ച് വിൽപന നടത്തി വരികയായിരുന്നു പിടിയിലായ ഡിജോ. മുമ്പും ഇയാൾ എക്സൈസിൻ്റെ പിടിയിലായിട്ടുണ്ട്.കൂടാതെ നിരവധി അടിപിടി കേസുകളിലും പ്രതിയാണ്
ഡിജോ. കട്ടപ്പന DySP വി.എസ്.നിഷാദ് മോൻ്റെ നിർദ്ദേശാനുസരണം വണ്ടൻമേട് IPഅരുൺ നാരായണൻ്റെ നേതൃത്വത്തിലുള്ള ടീമാണ് ഇയാളേ പിടികൂടിയത്‌. തുടർന്ന് നെടുംകണ്ടം തഹസീൽദാർ ജോസ് AV യുടെ സാന്നിധ്യത്തിലാണ് തൊണ്ടിമുതൽ തൂക്കി തിട്ടപ്പെടുത്തിയത്. വൈദ്യ പരിശോധനക്ക് ശേഷം ഇയാളേ നെടുംങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.15000 രൂപക്ക് തമിഴ്നാട്ടിൽ നിന്നുമാണ് ഇയാൾ കഞ്ചാവ് വാങ്ങിയതായാണ് ഇയാൾ പറയുന്നത്.പരിശോധനയുടെ ഭാഗമായി കൂടുതൽ പേർ കുടുങ്ങാനാണ് സാധ്യത. വണ്ടൻമേട് SIമാരായ മഹേഷ് PV ,സജി തോമസ്, ASI മാരായ റജിമോൻ KT, ഷൈല കുമാരി,Scpo ജയൻ N, CPo റാൾസ് സെബാസ്ത്യൻ, പ്രശാന്ത് Kമാത്യു, രേവതിAR തുടങ്ങിയവരാണ് പരിശോധനയിൽ പങ്കെടുത്തത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!