Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കാഞ്ചിയാർ കോഴിമാലയിൽ സാമുഹ്യ പഠന മുറി അവധിക്കാല പഠനോത്സവം ഉൽഘാടനം ചെയ്തു.കോവിൽമല രാജാവ് രാമൻ രാജ മന്നൻ അധ്യക്ഷതയിൽ കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കുഴിക്കാട്ടാണ് ഉദ്ഘടനം നിർവ്വഹിച്ചത്


പഠനമുറി ഒരുക്കലിൻ്റെ ഭാഗമായി കുട്ടികൾക്ക് പൂ ചെടികൾ വിതരണം ചെയ്തു. “വായനയുടെ വസന്തകാലം “എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത സാഹിത്യക്കാരനും മാധ്യമ പ്രവർത്തകനുമായ ആൻ്റണി മുനിയറ ക്ലാസ് നയിച്ചു.
ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ റോയി ഒ. ജി വിഷയാവതരണം നടത്തി. വാർഡ് മെമ്പർ വി ആർ ആനന്ദൻ, കോവിൽമല ഇളയരാജാവ് ബാലൻ ചക്കൻ,
കോഴിമ ല എസ്. റ്റി പ്രമോട്ടർ അശ്വതി രമേശ് ,
സോഷ്യൽ വർക്കർ ധന്യ മോൾ എന്നിവർ സംസാരിച്ചു.
65 പേർ പരിപാടിയിൽ പങ്കെടുത്തിരുന്നു.