ബിനോജിൻ്റ് ദുരൂഹ മരണം അന്വോഷണം ഊർജിതമാക്കണം സി പി ഐ


കട്ടപ്പന : അയ്യപ്പൻ കോവിൽ പഞ്ചായത്തിലെ ചപ്പാത്തിൽ ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞ പുതുപറമ്പിൽ ബിനോജ് മോഹനൻ എന്ന യുവാവിൻ്റെ മരണത്തെ കുറിച്ചുള്ള അന്വോഷണം ഊർജിതമാക്കണമെന്നും കുറ്റവാളികളായവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരുവാൻ ആഭ്യന്തരവകുപ്പ് തയ്യാറാക്കണമെന്നും സി പി ഐ ലോക്കൽ സമ്മേളനത്തോടനു ബന്ധിച്ച് ചപ്പാത്ത് ടൗണിൽ നടന്ന പൊതു സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു ലോക്കൽ കമ്മിറ്റി അംഗം പി .ജെ .ജിജിമോൻ പ്രമേയം അവതരിപ്പിച്ചു. 2023 ഒക്ടോബർ 24 ൽ രാത്രി 10 മണിയോടുകൂടി മലയോര ഹൈവേക്കു സമീപത്തായി തലക്കുപിന്നിൽ മുറിവേറ്റ നിലയിൽ ബോധമില്ലാത്ത അവസ്ഥയിൽ കിടന്ന യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും 160 ദിവസത്തോളം അബോധാവസ്ഥയിൽ കഴിഞ്ഞ യുവാവ് മരണപെടുകയായിരുന്നു.
ആദ്യഘട്ടത്തിൽ കേസന്വോഷണം നടത്തിയ ഉപ്പുതറ പോലീസ് കേസ് എഴുതി തള്ളുവാൻ ശ്രമം നടത്തിയെങ്കിലും പിതാവ് ഒറ്റക്കു നടത്തിയ നിയമപോരാട്ടത്തെ തുടർന്ന് നിലവിൽ കേസ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനു മുമ്പിലാണ് യുവാവ് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ , വസ്ത്രങ്ങൾഅടക്കം ശാസ്ത്രീയ പരിശോധനകൾക്കു വിധേയമാക്കിയുള്ള ഊർജിത അന്വോഷണമാണ് നടത്തണ്ടതെന്നും പ്രമേയം ആവശ്യപെട്ടു സമാപനത്തോട് ബന്ധിച്ച് പൊതു പ്രകടനവും നടത്തപെട്ടു പൊതുയോഗത്തിൽ ലോക്കൽ സെക്രട്ടറി ഷാജി മാത്യു അദ്ധ്യക്ഷത വഹിച്ചു, മനുകെ. ജോൺ സ്വാഗതം പറഞ്ഞു സി പി ഐ ജില്ല കൗൺസിൽ അംഗം മുഹമ്മദ് അഫ്സൽ ഉത്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി വി .ആർ ശശി, വാഴൂർ സോമൻ എം എൽ എ , നിഷാമോൾ ബിനോജ്, വി.റ്റി ഷാൻതുടങ്ങിയവർ പ്രാസംഗിച്ചു.