ആദിവാസി ജനവിഭാഗങ്ങളുടെയും കർഷക തൊഴിലാളികളുടെയും ഉൾപ്പെടെ ഏക ആശ്രയമായ കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ നിലച്ചിട്ട് നാളുകൾ പിന്നിട്ടു


കാഞ്ചിയാർ അഞ്ചുരുളി കോവിൽമല ഉൾപ്പെടെയുള്ള ആദിവാസി മേഖലകൾ ഉൾപ്പെട്ടതും സാധാരണക്കാരായ കർഷകർ ഉൾപ്പെടെ ഉള്ളവരുടെ ഏക ആശ്രയവുമായ കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ നിലച്ചിട്ട് നാളുകൾ പിന്നിട്ടു. ഇതോടെ കിടത്തി ചികിത്സ ആവശ്യമായി വരുന്ന രോഗികൾ ഉൾപ്പെടെയുള്ളവർ വലിയ പ്രതിസന്ധിയെയാണ് കഴിഞ്ഞ കുറച്ചു നാളുകളായി അഭിമുഖീകരിക്കുന്നത് .
പല രോഗികളും രാവിലെ വൈകിട്ടുമായി ചികിത്സയ്ക്കായി വാഹനത്തിൽ എത്തി വീട്ടിലേക്ക് മടങ്ങേണ്ട അവസ്ഥയാണ്. ദിവസം തോറും വാഹനം വിളിച്ച് ആശുപത്രി എത്തുന്നതിനുള്ള ചിലവ് ഇവർക്ക് താങ്ങാൻ കഴിയുന്നുമില്ല .ഇതിനോടകം വിവിധ കോണുകളിൽ നിന്ന് ആശുപത്രിയിൽ കിടത്തി ചികിത്സ പുനരാരംഭിക്കണം എന്ന ആവശ്യം ഉയർന്നു കഴിഞ്ഞു. സംഭവത്തിൽ ആരോഗ്യ മന്ത്രി ഡിഎംഒ എന്നിവർക്ക് യൂത്ത് കോൺഗ്രസിൻറെ നേതൃത്വത്തിൽ പരാതിയും നൽകി.
നിലവിൽ മറ്റ് സ്വകാര്യ ആശുപത്രികളെ മറ്റു സർക്കാർ ആശുപത്രികളെ സമീപിക്കേണ്ട അവസ്ഥയിലാണ് കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ടുള്ള പൊതുജനങ്ങൾ.നിലവിൽ 5 ഡോക്‌ടർമാരുടെ സേവനം ഇവിടെ ലഭ്യമാണ്. ആവശ്യത്തിനുള്ള ജീവനക്കാരും ഉണ്ട് എന്നിട്ടും കിടത്തി ചികിത്സ മാത്രം ഇല്ല.ദേശീയ സംസ്ഥാന അവാർഡുകൾ വരെ ഈ ആശുപത്രിയെ തേടി എത്തിയതാണ്. ആശുപത്രി അടിസ്ഥാന സൗകര്യങ്ങൾ അടക്കം വികസിപ്പിച്ച മികച്ച രീതിയിൽ ആക്കിയിട്ടുമുണ്ട്.
എന്നാൽ രോഗികളായി ഇവിടെ എത്തുന്ന വർക്ക് പൂർണമായി ചികിത്സ തേടി ഇവിടെ നിന്ന് മടങ്ങാൻ കഴിയുന്നില്ല. അടിയന്തരമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കുടുംബാംരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ പുനരാരംഭിക്കണം എന്ന ആവശ്യമാണ് ഉയരുന്നത്. അല്ലാത്ത പക്ഷം പ്രതിഷേധത്തിന് ഒരുങ്ങുകയാണ് യൂത്ത് കോൺഗ്രസ്.